2020 മാര്‍ച്ച് രണ്ടിന് വീട്ടില്‍ വച്ച് അണലിയെക്കൊണ്ടും ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്കുശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂര്‍ഖനെ ഉപയോഗിച്ചുള്ള കൊലപാതകം നടത്തിയത്. ഈ കേസില്‍ സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവുമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് വിധിച്ചത്.
അഞ്ചു ലക്ഷം രൂപ പിഴയുമുണ്ട്. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളു.
‘പാട്ടക്കാറും വേസ്റ്റ് പെണ്ണും’ബിഎഎംഎസ് വിദ്യാര്‍ഥിനിയായ കൊല്ലം നിലമേല്‍ കൈതോട് വിസ്മയ വി. നായരുടെ (24) ജീവനെടുത്തതും സ്ത്രീധനം എന്ന വില്ലനായിരുന്നു. 2021 ജൂണ്‍ 21ന് പുലര്‍ച്ചെയായിരുന്നു ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ പീഡനം സഹിക്കാനാവാതെ വിസ്മയ തൂങ്ങിമരിച്ചത്. വിസ്മയയുടെ മരണശേഷമാണ് അവള് അനുഭവിച്ച കൊടിയ ഭര്‍തൃപീഡനത്തിന്റെ വിവരം പുറംലോകമറിഞ്ഞത്.
വിദ്യാസമ്പന്നയും സുന്ദരിയുമായ ഭാര്യയെക്കാള്‍ കിരണ്‍കുമാര്‍ എന്ന മോട്ടോര്‍ വാഹനവകുപ്പിലെ എഎംവിഐയ്ക്ക് പ്രിയമായിരുന്നത് ഭാര്യാവീട്ടിലെ സ്വത്തായിരുന്നു. 2020 മേയ് 30നായിരുന്നു ഇവരുടെ വിവാഹം.
വിവാഹസമയത്ത് നല്കിയ കാറിനെച്ചൊല്ലി ആദ്യനാളുകളിൽത്തന്നെ കിരണ്‍കുമാറിന് എതിര്‍പ്പുണ്ടായിരുന്നു. താന്‍ ആഗ്രഹിച്ച കാര്‍ ലഭിക്കാത്തതായിരുന്നു കിരണിനെ പ്രകോപിപ്പിച്ചത്. വിവാഹം ഉറപ്പിക്കുന്ന സമയത്ത് 101 പവന് സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്നു വിസ്മയയുടെ മാതാപിതാക്കള്‍ സമ്മതിച്ചിരുന്നു.
എന്നാൽ, കോവിഡ് സാഹചര്യം കാരണം 80 പവന് മാത്രമേ നല്കാന് കഴിഞ്ഞുള്ളൂ. ലോക്കറില്‍ വയ്ക്കാന്‍ സ്വര്‍ണം തൂക്കിനോക്കുമ്പോഴാണ് കുറവുണ്ടെന്ന് കിരണിനു മനസിലായത്. കാറിന് ബാങ്ക് വായ്പ ഉള്ളതായും കണ്ടു. ഇതിന്റെ ദേഷ്യത്തില്‍ വിസ്മയയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു.
ഗള്‍ഫുകാരന്റെ മകളും മര്‍ച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്നു വിചാരിച്ചാണ് കല്യാണം കഴിച്ചതെന്നും പക്ഷേ, കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്നും കിരണ്‍ പറഞ്ഞിരുന്നതായി വിസ്മയയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.
മാനസികസമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോള്‍ നീ ചത്താല്‍ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ എന്ന് കിരണ്‍ പറഞ്ഞതായും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.
കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. അഞ്ചുവകുപ്പുകളിലായി ആകെ 25 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കേസില്‍ അറസ്റ്റിലായതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.