എക്സൈസിലേക്ക്പഠനശേഷം എക്സൈസ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചെങ്കിലും കിട്ടുന്ന സമയത്തെല്ലാം ഫൈസല്‍ കാരിക്കേച്ചറുകള്‍ വരച്ച് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിച്ചു. എക്സൈസ് കലാമേളകളിലെല്ലാം ഫൈസലിന്റെ കാര്ട്ടൂണുകള് നിരവധിത്തവണ ഒന്നാം സ്ഥാനം നേടി.
എക്സൈസിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹം കാര്ട്ടൂണികളിലൂടെയും കാരിക്കേച്ചറുകളിലൂടെ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി.
പോലീസ് ജീവിതം2014 ലാണ് പോലീസ് സേനയുടെ ഭാഗമായത്. അതോടെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ രചന ഉപേക്ഷിച്ചു. കണ്ണൂര്‍, തലശേരി, പാനൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന സമയത്ത് ഫൈസല്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും എസ്പിസി കേഡറ്റുകള്ക്കുമൊക്കെ ലഹരിവിരുദ്ധ ക്ലാസുകളും മറ്റും എടുക്കുമ്പോള്‍ കാര്‍ട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയും ഓരോന്നും അവതരിപ്പിക്കുമായിരുന്നു.
ഓരോ പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങള്‍ ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് കാരിക്കേച്ചറുകളിലൂടെ വരച്ചു കാണിക്കാറുണ്ട്. ക്ലാസ് കേട്ടിരിക്കുന്ന വിരസത ഒഴിവാക്കി ലളിതമായി കാര്യങ്ങള്‍ മനസിലാക്കാന്‍ കാരിക്കേച്ചറുകള്‍ക്ക് കഴിയുമെന്ന് ഇന്‍സ്പെക്ടര്‍ ഫൈസല്‍ പറയുന്നു. മുമ്പ് കണ്ണൂരില്‍ ജോലി ചെയ്യുന്ന സമയത്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ കാരിക്കേച്ചര്‍ വരച്ചു നല്കി ഫൈസല്‍ മന്ത്രിയുടെ പ്രശംസ നേടിയിരുന്നു.
ജോലിയുടെ ഇടവേളകളില്‍ കിട്ടുന്ന സമയത്തെല്ലാം ഇന്‍സ്പെക്ടര്‍ ഫൈസല്‍ കാരിക്കേച്ചറുകള്‍ വരയ്ക്കും. അതൊക്കെ സുഹൃത്തുക്കള്‍ക്കും സ്റ്റേഷനിലെത്തുന്നവര്ക്കുമൊക്കെ സമ്മാനിക്കാറുണ്ട്. ജോലിത്തിരക്കുകൾക്കി ടയിലും കാരിക്കേച്ചര്‍ രചന തന്റെ മനസിനു സന്തോഷം നല്‍കുന്നതാണെന്ന് ഇന്‍സ്പെക്ടര്‍ ഫൈസല്‍ പറയുന്നു.
എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ നിതൃസൗഹൃദ സന്ദര്‍ശകനായ പെരുമാനൂര്‍ സിക്ക് ഗുരുദ്വാര പ്രസിഡന്റ് ബാബുജി എന്ന അവതാര്‍ സിംഗിന്റെ കാരിക്കേച്ചര്‍ ഇദ്ദേഹം ഒരുമിനിറ്റിനകം വരച്ചു നല്കി കൈയടി നേടിയിരുന്നു.
കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലം മാറി പോയപ്പോള്‍ ഇന്‍സ്പെക്ടര്‍ ഫൈസലിന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലൊരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത പലര്‍ക്കും അദ്ദേഹം കാരിക്കേച്ചറുകള്‍ വരച്ചു സമ്മാനിക്കുകയുണ്ടായി.
കുടുംബംഭാര്യ: നിഷ. മക്കള്‍: സ്കൂള്‍ വിദ്യാര്‍ഥികളായ സൈനുല്‍ ആബിദ്, ഫാരിദ് സമാന്, ഫാത്തിമ സഹ്റ. നാലാംക്ലാസുകാരിയായ മകള്‍ ഫാത്തിമ സഹ്റയും നന്നായി ചിത്രം വരയ്ക്കും.