നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കി മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുന്നതിനും പൂര കമ്മിറ്റികളും പള്ളി ഭാരവാഹികളും പൂര്‍ണ പിന്തുണ അറിയിച്ചു കഴിഞ്ഞു.
തങ്ങളുടെ നാടിനെ ഏറ്റവും വൃത്തിയായി സൂക്ഷിക്കുക, മണ്ണും ജലവും വായുവും മലിനമാകാതെ സൂക്ഷിക്കുക, ലോകത്തിനു മുന്നിൽ തലയുയർത്തിപ്പിടിച്ച് മാലിന്യ സംസ്കരണത്തിൽ പുതിയ മാതൃക കാണിച്ചു കൊടുക്കുക എന്നിവയെല്ലാം വടക്കാഞ്ചേരി തുടങ്ങിവയ്ക്കുകയാണ്.
ഹരിത കര്‍മ സേന, സാനിറ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെ പൊതു ആഘോഷ പരിപാടികള്‍ക്ക് ശേഷം അതേ ദിവസം തന്നെ പരിപാടി നടന്ന സ്ഥലം നഗരസഭയുടെ നേതൃത്വത്തില്‍ ശുദ്ധീകരണം നടത്താറുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന മാലിന്യങ്ങള്‍ പുനചക്രമണയോഗ്യം അല്ലാത്തതും ഒരുതരത്തിലും ശാസ്ത്രീയമായ സംസ്കരണ ഉപാധികള്‍ക്ക് വിധേയമാക്കുവാന്‍ സാധിക്കാത്തതുമാണ്.
ഈ സാഹചര്യത്തിലാണ് മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കുന്നതിനും ഉദ്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനായി എല്ലാ പൊതു സ്വകാര്യ ആഘോഷ പരിപാടികളിലും ഹരിത ചട്ടം ഉറപ്പുവരുത്തുന്നതിന് നഗരസഭ ഇടപെട്ടത്.
ആഘോഷ പരിപാടികളുടെ ബാനറുകള്‍ അടിക്കുന്നതു മുതല്‍ കൊടിത്തോരണങ്ങള്‍ അഴിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഹരിത നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. എല്ലാവരുടെയും സഹകരണത്തോടെ മാത്രമേ ഈ ഉദ്യമം വിജയത്തിലേക്ക് എത്തുകയുള്ളൂ.
ആഘോഷ കമ്മിറ്റിക്കാരെല്ലാം ഈ ദൗത്യത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചതോടെ വടക്കാഞ്ചേരി ആരംഭിക്കുന്ന നന്മ നിറഞ്ഞ ഈ ദൗത്യം വിജയത്തിലേക്ക് എത്തുമെന്ന് പകുതി ഉറപ്പായിക്കഴിഞ്ഞു.
ഇനി മുതല്‍ നഗരസഭയില്‍ നടത്തപ്പെടുന്ന വിവാഹങ്ങളും മറ്റും ആഘോഷങ്ങളും നഗരസഭയെ മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങണം. ഹരിതചട്ടം പാലിക്കണമെന്ന് പലതവണ ബോധവൽക്കരണ പരിപാടികൾ നടത്തിയിട്ടും അത് അനുസരിക്കാത്തവരും കുറവല്ല.
അതുകൊണ്ടുതന്നെ ഹരിത ചട്ടം പാലിക്കാത്തവര്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
നഗരസഭ ചെയര്മാന് പി.എന്‍ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ പൂരം, പള്ളി കമ്മിറ്റി ഭാരവാഹികള്‍, ഓഡിറ്റോറിയം ഉടമകള്‍, ജനപ്രതിനിധികള്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
വളരെ ആവേശത്തോടെയാണ് എല്ലാവരും വടക്കാഞ്ചേരിയുടെ ആഘോഷങ്ങളെ ഹരിതാഭം ആക്കാനുള്ള നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തത്.
വടക്കാഞ്ചേരിയെ ഇപ്പോഴുള്ളതിനേക്കാൾ ഭംഗിയുള്ളതാക്കാൻ, നിള മലിനമാകാതെ തെളിഞ്ഞൊഴുകാൻ, മച്ചാട് മലകളിൽ നിന്ന് വീശിയെത്തുന്ന കാറ്റിൽ നാടിന്റെ ദുർഗന്ധം കലരാതിരിക്കാൻ.... വടക്കാഞ്ചേരി ഒരുങ്ങുകയാണ്.
പൂരവും പെരുന്നാളും ഉത്സവങ്ങളും ആഘോഷിക്കാൻ നാടും നഗരവും കടലും താണ്ടിയെത്തുന്നവർ ഓർക്കുക... നിങ്ങൾ കൂടി വിചാരിച്ചാലെ വടക്കാഞ്ചേരി കൂടുതൽ സുന്ദരമാകുകയുള്ളൂ..
ഋഷി