ഷോ​ള​യാ​ർ വി​ശു​ദ്ധ മ​റി​യം​ത്രേ​സ്യ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Saturday, October 5, 2024 7:51 AM IST
വെ​ള്ളാ​ഞ്ചി​റ: ഷോ​ള​യാ​ർ വി​ശു​ദ്ധ മ​റി​യം​ത്രേ​സ്യ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ മ​റി​യം​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ സെ​ബസ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് ഫാ.​ജോ​യ് ക​ട​മ്പാ​ട്ട് കൊ​ടി​യു​യ​ർ​ത്തി. വി​കാ​രി ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ർ ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നോ​വേ​ന. 12 ന് ​അ​മ്പ് തി​രു​നാ​ൾ. രാ​വി​ലെ ഏ​ഴി​ന് പ്ര​സു​ദേ​ന്തി​വാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ ഫാ.​സി​ബു ക​ള്ളാം​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ര​ണ്ടി​ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്നെ​ള്ളി​പ്പ്, 9.30ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ. 13 ന് 9.15​ന് ആ​ഘോ​ഷ​മാ​യ​തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ന്‍റോ പാ​ണാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​നി​ക്സ​ൻ ചാ​ക്കോ​ര്യ സ​ന്ദേ​ശം​ന​ല്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് ഗാ​ന​മേ​ള.