ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ര്‌ നീ​ക്ക​ത്തി​നെ​തി​രെ പോ​രാ​ടും
Monday, July 1, 2024 1:09 AM IST
പാ​വ​റ​ട്ടി: വാ​ർ​ഡ് വി​ഭ​ജ​നം​വ​ഴി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തെ നി​യ​മ​പ​ര​മാ​യും ജ​ന​കീ​യ​മാ​യും നേ​രി​ടു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. കു​ര്യാ​ക്കോ​സ് പറഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യി​രു​ന്നു അ​ദ്ദേ​ഹം. നി​ർ​മാ​ണ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 15 മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യോ​ഗം അം​ഗീ​ക​രി​ച്ച പ്ര​മേ​യം​വ​ഴി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് അം​ഗം ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന് 15ന് ​തൃ​ശൂ​രി​ൽ​ന​ട​ത്തു​ന്ന സ്വീ​ക​ര​ണ​സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ജെ. ലി​യോ, കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. പോ​ൾ, നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​സി. ജോ​ർ​ജ്, കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​എ. സ​ണ്ണി, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. തോ​ബി​യാ​സ്‌, വി.​ജെ. വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി ലി​യോ, പാ​വ​റ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​ന്നി പോ​ൾ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.