കാ​ർ ബൈ​ക്കി​ൽ​ത​ട്ടി തെ​റി​ച്ചു​വീ​ണ യു​വാ​വി​ന് ദാ​രു​ണാന്ത്യം
Monday, July 1, 2024 11:26 PM IST
ചേ​ർ​പ്പ്: ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വ് വ​ലി​യാ​ലു​ക്ക​ലി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വെ​ങ്ങി​ണി​ശേ​രി ചെ​റാ​ട്ടു ക്ഷേ​ത്ര​ത്തി​നു സ​മീ​പം വി​ള​മ്പ​ത്ത് മു​ര​ളി​യു​ടെ മ​ക​ൻ വി​പി​ൻ​ദാ​സ്(33) ആ​ണ് മ​രി​ച്ച​ത്. പെ​ങ്ങ​ണം​കാ​ട് ബ​ർ​ജ​ർ പെ​യി​ന്‍റ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ മ​ട​ങ്ങു​ന്പോ​ൾ ക​ണി​മം​ഗ​ലം വ​ലി​യാ​ലു​ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ വ​ച്ച് വി​പി​ൻ​ദാ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​നു​പി​ന്നി​ൽ കാ​ർ ത​ട്ടു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ൽ​നി​ന്ന് റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ വി​പി​ൻ​ദാ​സി​ന്‍റെ ത​ല​യ്ക്ക​രി​കി​ലൂ​ടെ അ​തു​വ​ഴി വ​ന്നി​രു​ന്ന മ​റ്റൊ​രു കാ​ർ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നി​യി​ല്ല. നെ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മാ​താ​വ്: ദേ​വി. ഭാ​ര്യ: അ​ശ്വ​തി, അ​ദ്വി​ക്.