വീട്ടമ്മ കരമനയാറ്റിൽ മരിച്ചനിലയിൽ
Thursday, July 4, 2024 11:10 PM IST
നെ​ടു​മ​ങ്ങാ​ട്: കാ​ണാ​താ​യ വീ​ട്ട​മ്മയെ കരമനയാ റ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കു​ള​ക്കോ​ട് ഭ​ഗ​വ​തി സ​ദ​ന​ത്തി​ൽ കെ.​വ​സ​ന്ത​കു​മാ​രി​യെ (77) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

ക​ഴി​ഞ്ഞ 2 മു​ത​ൽ ഇവരെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. അ​നു​ജ​ത്തി​യു​ടെ മ​ക​ൾ ല​ത​യോ​ടെ‌ാ​പ്പമായിരുന്നു താ​മ​സം. ല​ത വെ​ളി​യ​ന്നൂ​രി​ൽ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന​തി​നാ​ൽ മി​ക്ക​പ്പോ​ഴും വ​സ​ന്ത​കു​മാ​രി ഒ​റ്റ​യ്ക്കാ​യി​രു​ന്നു വീ​ട്ടി​ൽ. ഇ​ന്ന​ലെ രാ​വി​ലെ എട്ടുമണിയോ​ടെ സ​മീ​പ​വാ​സി​ക​ൾ മൃ​ത​ദേ​ഹം ക​ര​മ​ന​യാ​റ്റി​ലെ പ​ഴ​യ​വീ​ട്ടു​മൂ​ഴി ബ​ലി​ക്ക​ട​വി​ൽ ക​ണ്ടെ​ത്തുകയായിരുന്നു.