രാത്രിയിൽ ഡോക്ടർ വേണം; കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ നി​വേ​ദ​നം ന​ല്‍​കി
Monday, July 1, 2024 1:08 AM IST
കോ​ടാ​ലി: കോ​ടാ​ലി​യി​ലു​ള്ള മ​റ്റ​ത്തൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ രാ​ത്രി​യി​ല്‍ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും
മ​തി​യാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റ​
ത്തൂ​ര്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ടി​നെ സ​ന്ദ​ര്‍​ശി​ച്ച ് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചു.​

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എം. ച​ന്ദ്ര​ന്‍, യു​ഡി​എ​ഫ് മ​റ്റ​ത്തൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ഷാ​ഫി ക​ല്ലു​പ​റ​മ്പി​ല്‍, പ​ഞ്ചാ​യ​ത്തം​ഗം സൂ​ര​ജ് കു​ണ്ട​നി, പോ​ള്‍ പു​ല്ലോ​ക്കാ​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രോ​ഗ്യ​ കേ​ന്ദ്ര​ത്തി​ലെ​ത്തി നേ​രി​ട്ട് നി​വേ​ദ​നം ന​ല്‍​കി​യ​ത്. പൈ​ങ്ക​യി​ല്‍ സ​ജീ​വ്കു​മാ​ര്‍, നി​സാ​ര്‍ ക​റു​പ്പം വീ​ട്ടി​ല്‍, ജോ​സ​ഫ് കു​പ്പ​പ്പി​ള്ളി, ജോ​യ് പു​ര​യി​ട​ത്തി​ല്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ മ​ന്ത്രി, എം​പി, എം​എ​ല്‍​എ, കൊ​ട​ക​ര ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ല ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി​യ​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.