അ​പേ​ക്ഷ​ക​ര്‍​ക്ക് മ​റു​പ​ടി​യ​ല്ല, വി​വ​ര​ങ്ങ​ളാ​ണ് ന​ല്‍​കേ​ണ്ട​തെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍
Sunday, October 6, 2024 4:27 AM IST
കൊ​ച്ചി: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് മ​റു​പ​ടി​യ​ല്ല കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളാ​ണ് യ​ഥാ​സ​മ​യം കൈ​മാ​റേ​ണ്ട​തെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ എ.​അ​ബ്ദു​ള്‍ ഹ​ക്കിം. അ​ത് ന​ട​പ്പാ​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ 60-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വ​രാ​വ​കാ​ശ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വി​ദ്യാ​ഭ്യാ​സ ത​ലം മു​ത​ല്‍ ആ​ര്‍​ടി​ഐ നി​യ​മം പാ​ഠ്യ​വി​ഷ​യ​മാ​ക്ക​ണം. ഇ​ത് സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ​ട് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു‌​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​യു​ഡ​ബ്ല്യൂ​ജെ സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ജ​ലീ​ല്‍ അ​രൂ​ക്കു​റ്റി, കെ.​ബി. ലി​ബീ​ഷ്, എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എം. ​ഷ​ജി​ല്‍​കു​മാ​ര്‍, പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.