ബിനാനി സിങ്കിന്‍റെ കൈവശമുള്ള അധികഭൂമി തിരിച്ചുപിടിക്കണമെന്ന്
Sunday, October 6, 2024 4:27 AM IST
പറവൂർ താലൂക്ക് വികസന സമിതി യോഗം ചേർന്നു

പ​റ​വൂ​ർ: എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ബി​നാ​നി സി​ങ്കി​ന്‍റെ കൈ​വ​ശ​മു​ള്ള അ​ധി​ക ഭൂ​മി വ്യ​വ​സാ​യ വ​കു​പ്പ് തി​രി​ച്ച് പി​ടി​ക്ക​ണ​മെ​ന്ന് പ​റ​വൂ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ബി​നാ​നി സി​ങ്കി​ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ​ർ​ക്കാ​ർ ന​ൽ​കി​യ​ത് 95 ഏ​ക്ക​ർ ഭൂ​മി​യാ​ണ്.

എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ ഒ​ത്താ​ശ​യോ​ടെ കൈയേറിയതടക്കം ക​മ്പ​നി​യു​ടെ കൈ​വ​ശം 108 ഏ​ക്ക​ർ ഭൂ​മി​യാ​ണു​ള്ള​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ലാ​ണ്.ധാ​രാ​ളം സം​രം​ഭ​ക​ർ വ്യ​വ​സാ​യം തു​ട​ങ്ങാ​നാ​യി ഭൂ​മി​ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​തി​യാ​യ അ​ള​വി​ൽ ഭൂ​മി​യി​ല്ലാ​ത്ത​ത് ഇ​വ​രു​ടെ ആ​വ​ശ്യ​ത്തി​ന് ത​ട​സ​മാ​കു​ക​യാ​ണ്.

ക​മ്പ​നി​യു​ടെ കൈ​വ​ശ​മി​രി​ക്കു​ന്ന 13 ഏ​ക്ക​ർ അ​ധി​ക ഭൂ​മി തി​രി​കെ പി​ടി​ച്ച് ആ​വ​ശ്യ​ക്കാ​രാ​യ പു​തി​യ സം​ര​ഭ​ക​ർ​ക്ക് ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. താ​ലൂ​ക്ക് സ​ഭ ഇ​തം​ഗീ​ക​രി​ക്കു​ക​യും വ്യ​വ​സാ​യ മ​ന്ത്രി, ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്ക് ക​ത്ത് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ഭൂ​ഉ​ട​മ​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ സ്റ്റേ ​വ​യ​ർ സ്ഥാ​പി​ച്ച കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. എ​ത്ര​യും വേ​ഗം ഈ ​ഭൂ​മി​യി​ൽ നി​ന്ന് സ്റ്റേ ​വ​യ​ർ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക​മ​ലാ സ​ദാ​ന​ന്ദ​ൻ, ര​മ്യ തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​എ​സ്. അ​നി​ൽ​കു​മാ​ർ, കെ.​വി. ര​വീ​ന്ദ്ര​ൻ, ഷാ​രോ​ൺ പ​ന​യ്ക്ക​ൽ, യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി, എം​പി​യു​ടെ പ്ര​തി​നി​ധി എം.​പി. റ​ഷീ​ദ്, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.