ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്ക​ൽ : അ​ള്ളു​ങ്ക​ലി​ൽ ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Saturday, October 5, 2024 5:00 AM IST
കോ​ത​മം​ഗ​ലം: ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ള്ളു​ങ്ക​ലി​ൽ ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ഫെ​ൻ​സിം​ഗി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പേ ത​ന്നെ നി​ല​വി​ൽ പ്ര​ദേ​ശ​ത്ത് ത​ന്പ​ടി​ച്ചി​ട്ടു​ള്ള കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. വ​നം വ​കു​പ്പി​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ടു​ത്ത ദി​വ​സം ത​ന്നെ നി​ല​വി​ലു​ള്ള ആ​ന​ക​ളെ മേ​ഖ​ല​യി​ൽ നി​ന്നും തു​ര​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഫോ​റ​സ്റ്റ്, റ​വ​ന്യു, പോ​ലീ​സ്, അ​ഗ്നി​ര​ക്ഷാ സേ​ന, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി​ട്ടാ​ണ് ദൗ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​ത്. കൂ​ടാ​തെ നി​ല​വി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഫെ​ൻ​സിം​ഗി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കും. അം​ബി​കാ​പു​രം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന ജ​ന​കീ​യ സ​ദ​സ് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ടോ​മി അ​ര​ഞ്ഞാ​ണി, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സൈ​ജ​ന്‍റ് ചാ​ക്കോ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ഹ​റ ബ​ഷീ​ർ, രാ​ജേ​ഷ് കു​ഞ്ഞു​മോ​ൻ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് യാ​സ​ർ മു​ഹ​മ്മ​ദ്, പി.​ടി ബെ​ന്നി, അ​ഭി​ലാ​ഷ് രാ​ജ്, കെ.​കെ ശ​ശി, എം.​എ ക​രീം, ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.