വ​ലി​യ കു​ടും​ബ​ങ്ങളു​ടെ ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ
Saturday, October 5, 2024 5:00 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും സി​എം​സി പാ​വ​നാ​ത്മ പ്രൊ​വി​ൻ​സും സം​യു​ക്ത​മാ​യി ഫാ​മി​ലി ഓ​ഫ് ഡി​വൈ​ൻ പ്രൊ​വി​ഡ​ൻ​സ് വ​ലി​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി.

കോ​ത​മം​ഗ​ലം രൂ​പ​ത​യി​ൽ 1999ന് ​ശേ​ഷം വി​വാ​ഹം ക​ഴി​ച്ച് നാ​ലും അ​തി​ൽ കൂ​ടു​ത​ൽ മ​ക്ക​ളു​മു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​നാ​ണ് വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി കോ​ള​ജി​ൽ ന​ട​ത്തി​യ​ത്. 130 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 800 പേ​ർ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തി​യ​ത്.

കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ലം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ, സി​എം​സി പാ​വ​നാ​ത്മ പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ മെ​റി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ ജ​പ​മാ​ല മാ​സ​ത്തി​ൽ ആ​യി​രം ജ​പ​മാ​ല മി​ഷ​ന​റി​മാ​ർ​ക്ക് കൊ​ടു​ക്കാ​നാ​യി ബി​ഷ​പ്പി​ന് സ​മ്മാ​നി​ച്ചു.

ഫാ. ​അ​ഗ​സ്റ്റി​ൻ ക​ല്ലേ​ലി, സി​സ്റ്റ​ർ ലി​സ്യു മ​രി​യ എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. സി​സ്റ്റ​ർ സീ​ന​മ​രി​യ, സി​സ്റ്റ​ർ ആ​ൻ​ഗ്രേ​സ്, സി​സ്റ്റ​ർ കാ​രു​ണ്യ, ജോ​ബി പ​റ​ങ്കി​മാ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.