ഹ​രി​തക​ർ​മ​ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ വ​ക ആ​കാ​ശയാ​ത്ര
Saturday, October 5, 2024 5:00 AM IST
തൃ​പ്പൂ​ണി​ത്തു​റ: ശു​ചീ​ക​ര​ണ രം​ഗ​ത്ത് ന​ഗ​ര​സ​ഭ​യു​ടെ മു​ഖ​മാ​യി മാ​റി​യ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് സേ​നാം​ഗ​ങ്ങ​ളു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് വി​മാ​ന​യാ​ത്ര ന​ട​ത്തി തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ര​മ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും 32 പേ​ട​ങ്ങു​ന്ന സം​ഘം ആ​കാ​ശ​യാ​ത്ര ന​ട​ത്തി ബം​ഗ്ല​രൂ​വി​ലെ ക​ബ​ൺ പാ​ർ​ക്ക്, ലാ​ൽ ബാ​ഗ്, കൊ​മേ​ഴ്സ്യ​ൽ മാ​ർ​ക്ക​റ്റ്, ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്.

നി​ന​ച്ചി​രി​ക്കാ​തെ ല​ഭി​ച്ച അ​പൂ​ർ​വ യാ​ത്ര ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​ങ്ങ​ളാ​ണ് സ​മ്മാ​നി​ച്ച​ത്.

വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​ദീ​പ്കു​മാ​ർ, ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എ. ബെ​ന്നി, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ​യ പ​ര​മേ​ശ്വ​ര​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി പി.​കെ.​സു​ഭാ​ഷ്, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ സ​ഞ്ജീ​വ് കു​മാ​ർ, എ​ച്ച്ഐ​മാ​ർ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.