നി​രോ​ധ​ന മേ​ഖ​ല​യി​ൽ​നി​ന്നു തമിഴ്നാട് ബോ​ട്ട് പി​ടി​കൂ​ടി
Saturday, October 5, 2024 4:39 AM IST
വൈ​പ്പി​ൻ: കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റ് നി​രോ​ധി​ത മേ​ഖ​ല​യാ​യ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ന്‍റെ സിം​ഗി​ൾ പോ​യി​ന്‍റ് മൂ​റിം​ഗി​ന് സ​മീ​പ​ത്ത് അ​തി​ക്ര​മി​ച്ച് ക​ട​ന്ന് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഒ​രു ബോ​ട്ടു കൂ​ടി പി​ടി​കൂ​ടി.

ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള റി​തി​ക് എ​ന്ന ബോ​ട്ട് ബി​പി​സി​എ​ൽ മ​റൈ​ൻ ഗാ​ർ​ഡ് പി​ടി​കൂ​ടി ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യ​താ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും ഒ​രു ബോ​ട്ട് ഇ​വ​ർ പി​ടി​കൂ​ടി ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു. വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു വ​ൻ​തു​ക പി​ഴ ചു​മ​ത്തി.

ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബോ​ട്ടി​ന് കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്രാ​ങ്കി​നും ലൈ​സ​ൻ​സ് കൈ​വ​ശം ഇ​ല്ലാ​യി​രു​ന്നു. ബോ​ട്ടി​ൽ ആ​വ​ശ്യ​മാ​യ ജീ​വ​ൻ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 1.5 ല​ക്ഷം രൂ​പ പി​ഴ​യ​ട​പ്പി​ച്ചു.

കൂ​ടാ​തെ ബോ​ട്ടി​ലെ മ​ത്സ്യം ലേ​ലം ചെ​യ്ത് പ​ണം സ​ർ​ക്കാ​രി​ല​ട​ച്ചു. ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​ബെ​ൻ​സ​ൺ, ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ പി. ​അ​നീ​ഷ് , എം.​എ​ൻ. സു​ലേ​ഖ എ​ന്നി​വ​രാ​ണ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച​ത്.