പ്ലൈ​വു​ഡ് ക​ന്പ​നി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും
Sunday, October 6, 2024 4:27 AM IST
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പ്ലൈ​വു​ഡ് ക​ന്പ​നി​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ തീ​രു​മാ​ന​മാ​യി. വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ ത​ഹ​സി​ൽ​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും അ​നു​മ​തി ല​ഭ്യ​മാ​ക്കി​യാ​ണ് പ്ലൈ​വു​ഡ് ക​ന്പ​നി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഫാ​ക്ട്ട​റി തു​ട​ങ്ങി​യ​ശേ​ഷം ഇ​വ​ർ നി​യ​മ​പ​ര​മാ​യി​ട്ട​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍ ഉ​യ​ർ​ത്തി​യി​രു​ന്നു.

നി​ല​വി​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക​ന്പ​നി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന സാ​മൂ​ഹി​ക പ​രി​സ്ഥി​തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രൂ​ക്ഷ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.