സി​പി​എം ത​ളി​ക്കു​ന്ന്, ചെ​ള്ള​യ്ക്ക​പ്പ​ടി ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു
Sunday, October 6, 2024 4:27 AM IST
കൂ​ത്താ​ട്ടു​കു​ളം: സി​പി​എം ത​ളി​ക്കു​ന്ന്, ചെ​ള്ള​യ്ക്ക​പ്പ​ടി ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു. പാ​ർ​ട്ടി​യി​ലു​ണ്ടാ​യ ക​ടു​ത്ത വി​ഭാ​ഗീ​യ​ത​യെ തു​ട​ർ​ന്ന് പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളാ​ണ് നി​ർ​ത്തി​വ​ച്ച​ത്.

ത​ളി​ക്കു​ന്നി​ൽ നി​ല​വി​ലു​ള്ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​എം. സു​ജാ​ത​ക്കെ​തി​രേ വ്യാ​പാ​ര വ്യ​വ​സാ​യ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റും കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭാം​ഗ​വു​മാ​യ റോ​ബി​ൻ ജോ​ണ്‍ വ​ൻ​നി​ലം മ​ത്സ​ര​രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ബ്രാ​ഞ്ച് സ​മ്മേ​ള​നം നി​ർ​ത്തി​വ​ച്ച​ത്.

കൂ​ത്താ​ട്ടു​കു​ളം സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം ബി​ജു സൈ​മ​ണി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു ത​ളി​ക്കു​ന്ന് ബ്രാ​ഞ്ച് സ​മ്മേ​ള​നം. ചെ​ള​യ്ക്ക​പ്പ​ടി ബ്രാ​ഞ്ച് സ​മ്മേ​ള​ന​വും വി​ഭാ​ഗീ​യ​ത​യെ​തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചു. നി​ല​വി​ലു​ള്ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​നീ​ഷി​നെ​തി​രേ പി.​പി. പ്ര​കാ​ശ് മ​ത്സ​രി​ച്ച​തോ​ടു​കൂ​ടി​യാ​ണ് ചെ​ള്ള​യ്ക്ക​പ്പ​ടി ബ്രാ​ഞ്ച് സ​മ്മേ​ള​നം നി​ർ​ത്തി​വ​ച്ച​ത്.

സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും കാ​ക്കൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ അ​നി​ൽ ചെ​റി​യാ​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് സ​മ്മേ​ള​നം ചേ​ർ​ന്ന​ത്. കു​ത്താ​ട്ടു​കു​ളം ടൗ​ണ്‍ നോ​ർ​ത്ത് പാ​ല​ക്കു​ന്നേ​ൽ​ത്താ​ഴം ബ്രാ​ഞ്ച് സ​മ്മേ​ള​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു. പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി അ​ഭി​പ്രാ​യ​ഭി​ന്ന​ത ശ​ക്ത​മാ​യ​തു​കൊ​ണ്ടാ​ണ് മ​ത്സ​ര​മു​ണ്ടാ​കു​ന്ന​ത്.

സാ​ധാ​ര​ണ​ഗ​തി​യി​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി ഒ​രാ​ളു​ടെ പേ​ര് മ​റ്റൊ​രാ​ൾ പ​റ​യു​ക​യും വേ​റൊ​രാ​ൾ പി​ന്താ​ങ്ങും. എ​തി​ർ​പ്പ് ഇ​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. വി​ഭാ​ഗീ​യ​ത തു​ട​രു​ന്ന​തി​നാ​ൽ ലോ​ക്ക​ൽ സ​മ്മേ​ള​നം നീ​ട്ടി​വ​യ്ക്കാ​നാ​ണ് സാ​ധ്യ​ത.