കൂ​ത്താ​ട്ടു​കു​ളം ടൗ​ണ്‍ തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Sunday, October 6, 2024 4:30 AM IST
കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം ടൗ​ണ്‍ തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന തി​രു​നാ​ൾ 19 മു​ത​ൽ 29 വ​രെ ആ​ഘോ​ഷി​ക്കു​ന്നു. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30നും ​ഏ​ഴി​നും 10.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും കു​ർ​ബാ​ന​യും നൊ​വേ​ന​യും, ദി​വ​സ​വും വൈ​കു​ന്നേ​രം 6.15ന് 1001 ​എ​ണ്ണ​ത്തി​രി തെ​ളി​ക്ക​ൽ ശു​ശ്രൂ​ഷ​യു​മു​ണ്ടാ​യി​രി​ക്കും. 19ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും.

22നു ​രാ​വി​ലെ 10ന് ​കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 27ന് ​വൈ​കു​ന്നേ​രം ടൗ​ണി​ലൂ​ടെ വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 28ന് ​രാ​വി​ലെ 5.30 നും ​ഏ​ഴി​നും 10നും 11.30​നും വൈ​കു​ന്നേ​രം മൂ​ന്നി​നും അ​ഞ്ചി​നും കു​ർ​ബാ​ന​യ്ക്കും നോ​വേ​ന​യ്ക്കും ശേ​ഷം വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് ചും​ബി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. അ​തോ​ടൊ​പ്പം നെ​യ്യ​പ്പം നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. 29 നു ​തി​രു​നാ​ൾ സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സി​റി​യ​ക് ത​ട​ത്തി​ൽ അ​റി​യി​ച്ചു.