ജ​ൽ​ജീ​വ​ൻ മി​ഷ​ൻ: റോ​ഡു​ക​ൾ പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ
Sunday, October 6, 2024 4:27 AM IST
മൂ​വാ​റ്റു​പു​ഴ: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം റോ​ഡു​ക​ൾ വേ​ഗ​ത്തി​ൽ പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി. മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി റോ​ഡു​ക​ളാ​ണ് ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വെ​ട്ടി​പ്പൊ​ളി​ച്ച​ത്. പൈ​പ്പ് ഇ​ട്ട​തി​നു ശേ​ഷ​വും ഈ ​റോ​ഡു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണം നീ​ളു​ക​യാ​ണ്.

പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച ശേ​ഷം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, ജ​ല വ​കു​പ്പ് എ​ന്നി​വ​ർ റോ​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ജ​ന​ങ്ങ​ൾ പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് പൂ​ർ​വ സ്ഥി​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ മ​ണ്ണ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് മൂ​ലം ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

പ​രി​പാ​ല​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​ത്ത ബി​എം ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള റോ​ഡു​ക​ൾ പോ​ലും വെ​ട്ടി​പ്പൊ​ളി​ച്ചു മോ​ശ​മാ​ക്കി ഇ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ന്ന​യി​ച്ച​ത്.