കൊച്ചി: മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളുമായി ഡിസിസിയുടെയും സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ആഘോഷിക്കുന്നു. 12 മുതല്‍ 17 വരെ എറണാകുളം രാജേന്ദ്ര മൈതാനത്താണ് ആഘോഷ പരിപാടികള്‍.
12ന് വൈകുന്നേരം ഗാന്ധിജി രണ്ടുതവണ വന്നിറങ്ങിയ എറണാകുളം പഴയ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണവും എറണാകുളം മഹാരാജാസില്‍ നിന്ന് ആരംഭിക്കുന്ന ചര്‍ക്ക ഘോഷയാത്രയും രാജേന്ദ്ര മൈതാനത്ത് സംഗമിക്കും.
എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ദീപ ദാസ് മുന്‍ഷി, പി.വി. മോഹനന്, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി, എന്‍.കെ. പ്രേമചന്ദ്രന് എംപി, പ്രഫ. എം.കെ. സനു, മേധ പട്കര്‍, എന്‍.എസ്. മാധവന്, തുഷാര്‍ ഗാന്ധി, ഡോ. സിറിയക് തോമസ്, ഡോ. എം.സി. ദിലീപ് കുമാര്‍,
കല്പറ്റ നാരായണന്, തെന്സിന് സുന്ത്യാ, എം.എന്‍. കാരശേരി, റവ.ഡോ. വിന്‍സന്റ് വാരിയത്ത്, ടീസ്ത സെതല്‍വാദ്, ഡോ. അലക്സാണ്ടര്‍ ജേക്കബ്, അഡ്വ. എ. ജയശങ്കര്‍, സുനില്‍ പി. ഇളയിടം തുടങ്ങിയവര്‍ വിവിധ സെമിനാര്‍ സെഷനുകളില്‍ പങ്കെടുക്കും.