വേ​ങ്ങൂ​ര്‍-​കി​ട​ങ്ങൂ​ര്‍ റോ​ഡ്: പു​റ​മ്പോ​ക്ക് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്ത​ണമെന്ന്
Saturday, October 5, 2024 4:48 AM IST
അ​ങ്ക​മാ​ലി: വേ​ങ്ങൂ​ര്‍ - കി​ട​ങ്ങൂ​ര്‍ റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പു​റ​മ്പോ​ക്ക് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കി​ട​ങ്ങൂ​ര്‍ റോ​ഡ് വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തു​ന്ന പു​റ​മ്പോ​ക്കു സ്ഥ​ല​ത്തി​ന് പു​റ​മെ വീ​തി കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ട​ക​ര​മാ​യ വ​ള​വു​ക​ള്‍ നി​വ​ര്‍​ത്തു​ന്ന​തി​നും നാ​ട്ടു​കാ​ര്‍ സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ല്‍​കു​ന്ന​തി​നും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. ആ​റു ക​ലു​ങ്കു​ക​ള്‍ വീ​തി കൂ​ട്ടി പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​നും വെ​ള്ള​ക്കെ​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡ് ഉ​യ​ര്‍​ത്തു​ന്ന​തി​നും കാ​ന നി​ര്‍​മി​ക്കു​ന്ന​തി​നും എ​സ്റ്റി​മേ​റ്റി​ല്‍ തു​ക ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വാ​ട്ട​ര്‍ അ​തോ​റി​റ്റി പൈ​പ്പു​ക​ള്‍, വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍, ഇ​ന്‍റ​ര്‍​നെ​റ്റ് കേ​ബി​ളു​ക​ള്‍ തു​ട​ങ്ങി​യ​വ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നു മു​മ്പ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

കി​ട​ങ്ങൂ​ര്‍ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി മീ​ഡി​യ ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് റോ​യി സെ​ബാ​സ്റ്റ്യ​ന്‍, ജോ​ര്‍​ജ് സ്റ്റീ​ഫ​ന്‍, റെ​ജി ഫ്രാ​ന്‍​സി​സ് ക​ല്ലൂ​ക്കാ​ര​ന്‍, സാ​ലി വി​ല്‍​സ​ണ്‍, ജോ​ണി കു​ര്യാ​ക്കോ​സ്, ലൈ​ജു അ​ഗ​സ്റ്റി​ന്‍, സി.​ഒ.​ജോ​സ​ഫ്,

ബി​ജോ​യ് അ​ഗ​സ്റ്റി​ന്‍, സി.​പി.​ജേ​ക്ക​ബ്, പി.​വി.​ആ​ന്റു, ജോ​ജോ കോ​ര​ത്, ബെ​ന്നി കു​ര്യാ​ക്കോ​സ്, സെ​ബി സ്റ്റീ​ഫ​ന്‍, ജോ​സ് പോ​ള്‍, കെ. ​ഒ.​ജോ​ണി, സി.​പി.​പ​ത്രോ​സ്, പി.​വി.​വി​ല്‍​സ​ണ്‍, സി​ജു ചി​റ​ക്ക​ല്‍, ബോ​ബ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.