ക​റു​കു​റ്റി സെ​ന്‍റ് ജോ​സ​ഫ്‌​സി​ലെ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് പു​ര​സ്‌​കാ​ര തി​ള​ക്ക​ത്തി​ല്‍
Saturday, July 6, 2024 4:24 AM IST
അ​ങ്ക​മാ​ലി: കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ൻഡ് ടെ​ക്‌​നോ​ള​ജി ഫോ​ര്‍ എ​ജ്യൂ​ക്കേ​ഷ​ന്‍റെ(​കൈ​റ്റ്) നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ലി​റ്റി​ല്‍ കൈ​റ്റ്‌​സ് പ​ദ്ധ​തി​യി​ല്‍ ക​റു​കു​റ്റി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന് സം​സ്ഥാ​ന​ത​ല പു​ര​സ്‌​കാ​ര തി​ള​ക്കം. 2023-24 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ലെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച മൂ​ന്നാ​മ​ത്തെ സ്‌​കൂ​ളാ​യി സെ​ന്‍റ് ജോ​സ​ഫ്‌​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1,20,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്.

2018 ല്‍ ​ആ​ണ് വി​ദ്യാ​ല​യ​ത്തി​ല്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ക്ല​ബ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. 8, 9, 10 ക്ലാ​സു​ക​ളി​ലെ നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ള്‍ കൊ​ണ്ട് വേ​റി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച് അ​തേ വ​ര്‍​ഷം ത​ന്നെ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മി​ക​ച്ച മൂ​ന്നാ​മ​ത്തെ സ്‌​കൂ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2021 ല്‍ ​സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ബെ​സ്റ്റ് വി​ക്കി പേ​ജ് അ​വാ​ര്‍​ഡി​നും അ​ര്‍​ഹ​രാ​യി.

ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​മ്പി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. പ്ര​ധാ​നാ​ധ്യാ​പി​ക​മാ​രാ​യ സി​സ്റ്റ​ര്‍ ക​രോ​ളി​ന്‍, സി​സ്റ്റ​ര്‍ റൂ​ബി ഗ്രേ​സ്, കൈ​റ്റ് മി​സ്ട്ര​സു​മാ​രാ​യ സു​ധ ജോ​സ്, കെ.​പി. നി​ര്‍​മ​ല എ​ന്നി​വ​രും ലി​റ്റി​ല്‍ കൈ​റ്റ്‌​സ് വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളും ചേ​ര്‍​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങും.