കണ്ണാടിക്കാടിൽ സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ൽ കാ​റി​ടി​ച്ചു ക​യ​റി
Saturday, July 6, 2024 4:24 AM IST
മ​ര​ട്: ദേ​ശീ​യ പാ​ത​യി​ൽ ക​ണ്ണാ​ടി​ക്കാ​ട് സ്വ​കാ​ര്യ ബ​സിന് പി​ന്നി​ൽ കാ​റി​ടി​ച്ച് ക​യ​റി അപകടം. പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​ർ ജോ​മോ​ നെ(44) ​വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ന​ങ്ങാ​ട് നി​ന്നും ആ​ലു​വ​യി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നാ​യി ക​ണ്ണാ​ടി​ക്കാ​ട് സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യ​പ്പോ​ൾ അ​തേ ദി​ശ​യി​ൽ വ​ന്ന കാ​ർ ബ​സി​ന്‍റെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ലെ യാ​ത്ര​ക്കാ​രും ഡ്രൈ​വ​റും ക​ണ്ട​ക്ട​റു​മു​ൾ​പ്പെ​ടെ ബ​സി​ന​ക​ത്ത് വീ​ണെ​ങ്കി​ലും കാ​ര്യ​മാ​യ പരിക്കുകളില്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു പോ​യ കാ​റി​ൽനി​ന്നു വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ജോ​മോ​നെ പു​റ​ത്തെ​ടു​ത്ത​ത്.

ഇന്നലെ വൈ​കി​ട്ട് 6.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ഗ​താ​ഗ​ത​ക്കു​രു​ക്ക​നു​ഭ​വ​പ്പെ​ട്ടു.