കൊ​ച്ചി​യി​ലെ മാ​ലി​ന്യ​നീ​ക്കം: ക​ട്ട​പ്പു​റത്തുനിന്ന് വാഹനങ്ങ​ളി​റ​ക്കിയത് 95 ല​ക്ഷം ചെലവഴിച്ച് !
Sunday, July 7, 2024 4:22 AM IST
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​നീ​ക്ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് കോ​ര്‍​പ​റേ​ഷ​ന്‍ ചെ​ല​വ​ഴി​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ള്‍. ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു മാ​ത്രം 95.85 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച​തി​ന്‍റെ രേ​ഖ​ക​ള്‍ പു​റ​ത്ത്.

2020 ഏ​പ്രി​ല്‍ മു​ത​ല്‍ 2022 ഡി​സം​ബ​ര്‍ വ​രെ​യു​ള്ള ചെ​ല​വാ​ണി​ത്. 2020-21 ല്‍ 36.31 ​ല​ക്ഷം രൂ​പ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി. 2021-22ല്‍ 59.54 ​ല​ക്ഷ​മാ​ണ് ഈ​യി​ന​ത്തി​ല്‍ ചെ​ല​വ​ഴി​ച്ച​ത്.

പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ രാ​ജു വാ​ഴ​ക്കാ​ല വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ല്‍​കി​യ അ​പേ​ക്ഷ​യി​ലാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ മാ​ലി​ന്യ​ച്ചെ​ല​വു​ക​ളു​ടെ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. ആ​ദ്യം ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ മ​ടി​ച്ചി​രു​ന്നു. അ​പ്പീ​ല്‍ അ​പേ​ക്ഷ​യെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ന​ട​ത്തി​യ ഹി​യ​റിം​ഗി​ലെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്.

ബ്ര​ഹ്മ​പു​ര​ത്തേ​ക്കു​ള്ള മാ​ലി​ന്യ​നീ​ക്ക​ത്തി​ന് കൊ​ച്ചി​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന് 58 വാ​ഹ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​യു​ണ്ട്. ഇ​വ​യ്ക്കു പു​റ​മേ കി​ഴ​ക്ക​ന്‍, പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​ക​ളി​ലാ​യി 60 വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്തും മാ​ലി​ന്യ​നീ​ക്ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു. 3,400 രൂപ മുതൽ 3,640 രൂപ വരെ പ്ര​തി​ദി​ന വാ​ട​ക നി​ര​ക്കി​ലാ​ണ് ഈ ​വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നും ഇ​വ വാ​ഹ​ന​ങ്ങ​ളി​ല്‍ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു​മാ​യി 959 ജീ​വ​ന​ക്കാ​രു​ണ്ട്. ഇ​തി​ല്‍ 799 സ്ഥി​രംജീ​വ​ന​ക്കാ​രു​ണ്ട്. 160 പേ​ര്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ണെ​ന്നും കോ​ര്‍​പ​റേ​ഷ​ന്‍ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.