കൂ​ട്ടു​കാ​രൊ​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
Saturday, July 6, 2024 11:27 PM IST
കോ​ല​ഞ്ചേ​രി: കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. മ​ഴു​വ​ന്നൂ​ർ മ​റ്റ​ത്തി​ൽ സാ​ജു​വി​ന്‍റെ മ​ക​ൻ സാ​ൽ​വി​ൻ(16) ആ​ണ് മ​രി​ച്ച​ത്.

ക​ട​യി​രി​പ്പ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 11 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​മു​ള്ള കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

കു​ള​ത്തി​ലേ​ക്ക് ചാ​ടി​യ സാ​ൽ​വി​ൻ വെ​ള്ള​ത്തി​ലേ​ക്ക് താ​ഴ്ന്ന​തോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ഓ​ടി സ​മീ​പ​ത്തെ ആ​ളു​ക​ളെ വി​വ​രം അ​റി​യി​ച്ചു. കു​ട്ടി​യെ കു​ള​ത്തി​ൽ​നി​ന്നും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. അ​മ്മ: വി​ജി (ന​ഴ്സ്, ഇ​സ്ര​യേ​ൽ). സ​ഹോ​ദ​രി: സ്നേ​ഹ.