അന്ന് കൊടുത്തു, ഇന്ന് എടുത്തു : ആന്ധ്രയിൽ നിന്ന് പൊ​ക്കാ​ളി വി​ത്ത് കടമക്കുടിയിലേക്ക്
Saturday, July 6, 2024 4:08 AM IST
വ​രാ​പ്പു​ഴ: വം​ശ​നാ​ശം സം​ഭ​വി​ച്ച നാ​ട​ന്‍ പൊ​ക്കാ​ളി കൃ​ഷി​യെ വീ​ണ്ടെ​ടു​ക്കാ​ന്‍ ഇ​ക്കു​റി ക​ട​മ​ക്കു​ടി​യി​ലേ​ക്ക് വി​ത്തു​ക​ളെ​ത്തി​യ​ത് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ മ​റ്റ​ലി പ​ട്ട​ണ​ത്തി​ല്‍​നി​ന്ന്. സ്വാ​മി​നാ​ഥ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ വ​ഴി 100 കി​ലോ പൊ​ക്കാ​ളി വി​ത്താ​ണ് ക​ട​മ​ക്കു​ടി​യി​ലെ നെ​ല്‍​പ്പാ​ട​ത്തെ​ത്തി​യ​ത്.

തി​ക​ച്ചും ജൈ​വ സ​മ്പൂ​ര്‍​ണ​മാ​യ നാ​ട​ന്‍ പൊ​ക്കാ​ളി ക​ഴി​ഞ്ഞ വ​ര്‍​ഷം കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​നം മൂ​ലം പൂ​ര്‍​ണ​മാ​യി ന​ശി​ച്ച​തോ​ടെ ഇ​ത്ത​വ​ണ നാ​ട​ന്‍ വി​ത്ത് ആ​രു​ടെ​യും കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല. കൃ​ഷി​ഭ​വ​നി​ല്‍ പോ​ലും വി​ത്തി​ല്ലാ​ത്ത അ​വ​സ്ഥ വ​ന്ന​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ ഇ​ത​ര സം​സ്ഥാ​ന​ത്തെ ആ​ശ്ര​യി​ച്ച​ത്.

2018 ലെ ​പ്ര​ള​യ കാ​ല​ത്തു​പോ​ലും ക​ട​മ​ക്കു​ടി​യി​ലെ നാ​ട​ന്‍ പൊ​ക്കാ​ളി കൃ​ഷി പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ര്‍​ഷം വി​ത​ച്ച നാ​ട​ന്‍ വി​ത്ത് മ​ഴ​യു​ടെ കു​റ​വ് മൂ​ലം പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു​പോ​യി​രു​ന്നു. ക​ട​മ​ക്കു​ടി​യി​ല്‍​നി​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ന്ധ്ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി ന​ട്ടു​വ​ള​ര്‍​ത്തി​യ അ​തേ വി​ത്താ​ണ് ക്ഷാ​മ​കാ​ല​ത്ത് തി​രി​കെ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. പാ​ര​മ്പ​ര്യം നി​ല​നി​ര്‍​ത്താ​ന്‍ കൂ​ടി​യ വി​ല ന​ല്‍​കി വി​ത്ത് വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​ന്ധ്ര​യി​ലെ നെ​ല്‍​പ്പാ​ട​ങ്ങ​ളി​ല്‍ വ​ള​ര്‍​ത്തി​യ തി​ലോ​പ്പി​യ മ​ത്സ്യ​ങ്ങ​ള്‍​ക്ക് വ​ന്‍​തോ​തി​ല്‍ നാ​ശം സം​ഭ​വി​ച്ച​പ്പോ​ഴാ​ണ് ക​ട​മ​ക്കു​ടി​യി​ല്‍ നി​ന്നു​ള്ള പൊ​ക്കാ​ളി വി​ത്ത് ആ​ന്ധ്ര​യി​ലെ​ത്തി​ച്ച് ക​ർ​ഷ​ക​ർ പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​ത്. ആ​ന്ധ്ര​യി​ലും നൂ​റു​മേ​നി വി​ള​വ് ന​ല്‍​കി​യ​തോ​ടെ പൊ​ക്കാ​ളി ഹി​റ്റാ​യി.

ക​ട​മ​ക്കു​ടി​യി​ല്‍ ക​ര്‍​ഷ​ക സ​മാ​ജ​വും ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി സ​മാ​ജ​വു​മാ​ണ് പൊ​ക്കാ​ളി കൃ​ഷി ന​ട​ത്തി വ​രു​ന്ന​ത്. ഇ​ത്ത​വ​ണ ആ​ന്ധ്ര​യി​ല്‍ നി​ന്നു​ള്ള പൊ​ക്കാ​ളി​യാ​ണ് ക​ട​മ​ക്കു​ടി​യി​ലെ ഭൂ​രി​പ​ക്ഷം നെ​ല്‍​പ്പാ​ട​ത്തും ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ പൊ​ക്കാ​ളി നി​ല ഏ​ജ​ന്‍​സി പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും പൊ​ക്കാ​ളി കൃ​ഷി​യെ സം​ര​ക്ഷി​ക്കു​വാ​നോ കൃ​ഷി​ഭ​വ​ന്‍ വ​ഴി പൊ​ക്കാ​ളി വി​ത്ത് ന​ല്‍​കു​വാ​നോ ഉ​ള്ള സം​വി​ധാ​നം ഇ​ല്ലെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നെ​ല്ലി​ന് താ​ങ്ങു​വി​ല ല​ഭി​ക്കാ​ത്ത​ത് പൊ​ക്കാ​ളി ക​ര്‍​ഷ​ക​ര്‍​ക്ക് വ​ന്‍ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. സൊ​സൈ​റ്റി​ക​ള്‍ 50 രൂ​പ നി​ര​ക്കി​ല്‍ നെ​ല്ല് വാ​ങ്ങി​യ​തി​നു​ശേ​ഷം കി​ലോ​യ്ക്ക് 110 രൂ​പ നി​ര​ക്കി​ല്‍ പൊ​ക്കാ​ളി അ​രി വി​ത​ര​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്. എ​ന്നാ​ല്‍ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കൃ​ഷി​യെ സം​ര​ക്ഷി​ക്കാ​ന്‍ യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ക​ട​മ​ക്കു​ടി​യി​ലെ സീ​നി​യ​ര്‍ പൊ​ക്കാ​ളി ക​ര്‍​ഷ​ക​നാ​യ കെ.​എ. തോ​മ​സ് ക​ല്ലു​വീ​ട്ടി​ല്‍ പ​റ​ഞ്ഞു.