വാ​ഹ​ന പ​രി​ശോ​ധ​ന : ജി​ല്ല​യി​ൽ കേ​സു​ക​ൾ 1275, പി​ഴ 53,45,500 രൂ​പ
Sunday, July 7, 2024 4:22 AM IST
കാ​ക്ക​നാ​ട്: വാ​ഹ​ന​ങ്ങ​ളി​ലെ ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1,275 കേ​സു​ക​ളി​ലാ​യി 53,45,500 രൂ​പ പി​ഴ ഈ​ടാ​ക്കി.

ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ​തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ശ​ബ്ദ​മ​ലി​നീ​ക​ര​ണം, കാ​ഴ്ച ത​ട​സ​മു​ണ്ടാ​ക്കു​ന്ന ലൈ​റ്റു​ക​ള്‍ എ​ന്നീ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 493 കേ​സു​ക​ൾ എ​ടു​ത്തു. 26,45,000 രൂ​പ പി​ഴ ഈ​ടാ​ക്കി.

ന​മ്പ​ര്‍ പ്ലേ​റ്റി​ല്ലാ​ത്ത​വ ക​മ്പ​നി നി​ര്‍​മി​ത ഹെ​ഡ്‌​ലൈ​റ്റ് മാ​റ്റി​സ്ഥാ​പി​ക്ക​ൽ, അ​ന​ധി​കൃ​ത എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളി​ൽ 458 കേ​സു​ക​ളി​ലാ​യി 18,04,500 രൂ​പ പി​ഴ ഈ​ടാ​ക്കി. രൂ​പ​മാ​റ്റം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ 299 കേ​സു​ക​ളി​ൽ 8,54000 രൂ​പ​യും പി​ഴ ചു​മ​ത്തി.

എ​യ​ര്‍ ഹോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​ന് 25 കേ​സു​ക​ൾ എ​ടു​ത്ത​പ്പോ​ൾ പി​ഴ​യി​ന​ത്തി​ൽ 42,000 രൂ​പ​യും ഈ​ടാ​ക്കി. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.