ത​ണ്ണീ​ർ​ത്ത​ട​ത്തി​ലെ റോ​ഡ് നി​ർ​മാ​ണം ആർഡിഒ നി​ർ​ത്തി​ച്ചു
Sunday, July 7, 2024 4:37 AM IST
ക​ല്ലൂ​ർ​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ലെ മു​ത്തോ​ലി പാ​ട​ത്ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​ട​ത്തി​യ റോ​ഡ് നി​ർ​മാ​ണം ആ​ർ​ഡി​ഒ ഇ​ട​പെ​ട്ട് നി​ർ​ത്തി​വ​യ്പ്പി​ച്ചു. ത​ണ്ണീ​ർ​ത്ത​ട പ്ര​ദേ​ശ​ത്ത് ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ട​ശേ​ഖ​ര സം​ര​ക്ഷ​ണ സ​മി​തി അം​ഗം ജെ​റ്റി​ൻ ജോ​ർ​ജ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​വാ​റ്റു​പു​ഴ ആ​ർ​ഡി​ഒ ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ഇ​നി​യൊ​രു ഉ​ത്ത​ര​വ് ല​ഭി​ക്കു​ന്ന​ത് വ​രെ പ​ണി നി​ർ​ത്തി​വ​യ്പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

നി​ർ​മാ​ണം ന​ട​ത്തി​യ ഭാ​ഗം ത​ണ്ണീ​ർ​ത്ത​ട​മാ​ണെ​ന്നും വ്യ​ക്ത​മാ​യ കോ​ട​തി, സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളി​ല്ലാ​തെ​യാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്നും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ക​ലൂ​ർ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യും യു​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും ആ​രോ​പി​ച്ചു.

മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി തോ​ട്ടു​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ക്കോ​ട്ടി​ൽ, പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി സെ​ബാ​സ്റ്റ്യ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ജോ​മോ​ൻ ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.