ടോ​റ​സ് ഓ​ട്ടം: മാ​ന​ത്തൂ​ര്‍-ക​രി​ങ്കു​ന്നം റോ​ഡ് ത​ക​ര്‍​ന്നു
Friday, June 28, 2024 10:18 PM IST
രാ​മ​പു​രം: ടോ​റ​സ് ലോ​റി​ക​ളു​ടെ അ​മി​ത​മാ​യ ഓ​ട്ടംമൂ​ലം മ​ല​യോ​ര ഹൈ​വേ​യു​ടെ പാ​ര​ല​ല്‍ റോ​ഡാ​യ മാ​ന​ത്തൂ​ര്‍-​മ​ണി​യാ​ക്കു​പാ​റ-​ക​രി​ങ്കു​ന്നം റോ​ഡ് ത​ക​ര്‍​ന്നു. സ​മീ​പ​ത്ത് പാ​റ​ഖ​ന​നം ന​ട​ത്തു​ന്നി​ട​ത്തു​നി​ന്ന് അ​മി​ത ലോ​ഡു​മാ​യി ടോ​റ​സ് ലോ​റി​ക​ള്‍ ഓ​ടു​ന്ന​താ​ണ് റോ​ഡ് ത​ക​രാ​ന്‍ കാ​ര​ണം.

നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ൽ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍ ഭ​യ​ത്തോ​ടെ​യാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്. പലയി​ട​ങ്ങ​ളി​ലും മ​ണ്ണും ചെ​ളി​യും ഒ​ന്നി​ച്ചു​കു​ഴ​ഞ്ഞ് ന​ട​ക്കാ​ന്‍​പോ​ലും സാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​ണു​ള്ള​ത്. ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ത​മ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ചു സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.

മു​ന്‍ എം​എ​ല്‍​എ പി.​സി. ജോ​ര്‍​ജി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​ന്‍​പ് പ​ഞ്ചാ​യ​ത്ത് റോ​ഡാ​യി ത​ക​ര്‍​ന്നുകി​ട​ന്ന​തു വീ​തി​കൂ​ട്ടി ന​ബാ​ഡി​ന്‍റെ ഫ​ണ്ടി​ല്‍​പ്പെ​ടു​ത്തി ഒ​രു കോ​ടി ചെ​ല​വ​ഴി​ച്ച് പണി പൂ​ര്‍​ത്തീ​ക​രി​ച്ച​താ​ണ് ഈ ​റോ​ഡ്. പി​ന്നീ​ട് മു​ന്‍ മ​ന്ത്രി കെ.​എം. മാ​ണി​യു​ടെ വ​ണ്‍​ടൈം സെ​റ്റി​ല്‍​മെ​ന്‍റി​ല്‍​പ്പെ​ടു​ത്തി റീ ​ടാ​റിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ മേ​ലു​കാ​വ് പി​ഡ​ബ്ല്യു​ഡി​യു​ടെ കീ​ഴി​ലാ​ണ് ഈ ​റോ​ഡു​ള്ള​ത്.

ക​ട​നാ​ട്, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ലാ​ണ് പാ​റ​മ​ട പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് കോ​ട്ട​യം ജി​ല്ല​യി​ലും ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് ഇ​ടു​ക്കി ജി​ല്ല​യി​ലു​മാ​ണു​ള്ള​ത്. ക​രി​ങ്കു​ന്നം ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ടോ​റ​സ് ലോ​റി​ക​ള്‍ മാ​ന​ത്തൂ​ര്‍ വഴിയാണു പോ​കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് മാ​ന​ത്തൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ള്‍ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. ടോ​റ​സ് ലോ​റി​യു​ടെ അ​മി​ത​മാ​യ ഓ​ട്ടം കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്.