കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ അ​ഞ്ചു കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ല്‍
Sunday, November 3, 2024 7:19 AM IST
കോ​ട്ട​യം: വാ​ട്ട​ര്‍ അ​ഥോറി​ട്ടി​യു​ടെ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ അ​ഞ്ചു കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ല്‍. ന​ഗ​ര​സ​ഭ​യു​ടെ 28-ാം വാ​ര്‍​ഡി​ലു​ള്ള മാ​ളി​ക​പ്പീ​ടി​ക ന​ഴ്‌​സ​റി സ്‌​കൂ​ളി​നു സ​മീ​പ​മു​ള്ള അ​ഞ്ചു കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യു​ടെ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. അ​ല്പം പൊ​ക്ക പ്ര​ദേ​ശ​ത്തു​ള്ള ഈ ​വീ​ട് ഒ​ഴി​കെ​യു​ള്ള മ​റ്റു വീ​ടു​ക​ളി​ല്ലെ​ല്ലാം പ​തി​വാ​യി വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യു​ടെ വെ​ള്ളം ല​ഭി​ക്കു​ന്നു​മു​ണ്ട്. പ​രാ​തി പ​റ​യു​മ്പോ​ള്‍ അ​ല്പസ​മ​യം കു​ടി​വെ​ള്ളം ല​ഭി​ക്കു​മെ​ങ്കി​ല്‍ ഫോ​ഴ്‌​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ല. കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം പീ​ന്നി​ട് വെ​ള്ളം ല​ഭി​ക്കു​ക​യി​ല്ല.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഇ​വ​ര്‍ വെ​ള്ളം വി​ല​യ്ക്കു വാ​ങ്ങി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 1,000 ലി​റ്റ​റി​നു 400 രൂപ വീ​തം ന​ല്കി​യാ​ണ് വെ​ള്ളം വാ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രിവ​രെ ഇ​വ​ര്‍​ക്കു കൃ​ത്യ​മാ​യി വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യു​ടെ വെ​ള്ളം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നു പൈ​പ്പി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ന്‍റെ കു​റ​ച്ചു ദി​വ​സ​ത്തേ​ക്കു വെ​ള്ളം മു​ട​ങ്ങി​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യം വെ​ള്ളം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​ര്‍ വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി ഓ​ഫീ​സി​ല്‍ എ​ത്തി പ​രാ​തി ന​ല്കി​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധി​ക്കു​ക​യും ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. പീ​ന്നി​ട് പ​ല​പ്പോ​ഴാ​യി വെ​ള്ളം മു​ട​ങ്ങു​ക​യാ​യി​രു​ന്നു. വെ​ള്ളം ല​ഭി​ക്കാ​തെ വ​രു​മ്പോ​ള്‍ ഇ​വ​ര്‍ പ​രാ​തി​യു​മാ​യി ഓ​ഫീ​സി​ല്‍ എ​ത്തും. പീ​ന്നി​ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി വെ​ള്ളം ഉ​ട​ന്‍ വ​രു​മെ​ന്നു പ​റ​ഞ്ഞു മ​ട​ങ്ങും. വെ​ള്ളം ല​ഭി​ച്ചാ​ലും ആ​വ​ശ്യ​ത്തി​നു ഫോ​ഴ്‌​സി​ല്ലാ​ത്ത​തി​നാ​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ എ​ടു​ത്താ​ണ് ഒ​രു ബ​ക്ക​റ്റ് വെ​ള്ളം ല​ഭി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഒ​രു ത​വ​ണപോ​ലും ഈ ​അ​ഞ്ചു കു​ടും​ബ​ങ്ങ​ള്‍​ക്കു വെ​ള്ളം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ള്‍ ഇ​വ​രു​ടെ പ​രാ​തി വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ക്കു​ന്ന​താ​യും കു​ടും​ബ​ങ്ങ​ള്‍ പ​രാ​തി​പ്പെ​ടു​ന്നു. ക​ന​ത്ത മ​ഴക്കാ​ല​ത്തും വെ​ള്ള​മി​ല്ലെ​ന്നു പ​രാ​തി പ​റ​യു​മ്പോ​ഴും വെ​ള്ള​ത്തി​നു കു​റ​വു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്കു​ന്ന മ​റു​പ​ടി. പ്ര​ദേ​ശ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ കു​ടി​വെ​ള്ളം പാ​ഴാ​യി​പ്പോ​കു​ന്നു​മു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കു​ടും​ബ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.