കൊ​ച്ചി​ൻ സി​മ​ന്‍റ്സി​ലെ ബോ​ണ​സ് പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​യി
Sunday, November 3, 2024 7:29 AM IST
വെ​ള്ളൂ​ർ: കൊ​ച്ചി​ൻ സി​മ​ന്‍റ്സി​ലെ ബോ​ണ​സ് പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​യി. കോ​ട്ട​യം ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സി​ൽ ഡെ​പ്യൂ​ട്ടി ​ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ, ഡി​എ​ൽ​എ മി​നോ​യ് ജ​യിം​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും സി​സിഎ​ൽ മാ​നേ​ജ്മെ​ന്‍റ് അ​ധി​കൃ​ത​രും പ​ങ്കെ​ടു​ത്തു.​

ച​ർ​ച്ച​യി​ൽ 8.33ശ​ത​മാ​നം ബോ​ണ​സും 9.92 ശ​ത​മാ​നം എ​ക്സ്ഗ്രേ​ഷ്യ​യും 6000 രൂ​പ​അ​ഡ്വാ​ൻ​സും കൊ​ടു​ക്കു​വാ​ൻ തീ​രു​മാ​ന​മാ​യി. യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യി കെ​ടി​യു​സി​ക്കുവേ​ണ്ടി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ജ​യിം​സ്, സെ​ക്ര​ട്ട​റി ഒ.​പി.​ ജയിം​സ്, ടി.​ബി. ​പ്ര​കാ​ശ്, കെ.​കെ. ചെ​റി​യാ​ൻ എ​ന്നി​വ​രും സി​ഐ​ടി​യു​വി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് യു.​ ച​ന്ദ്ര​ശേ​ഖ​ര​ൻ, സു​ബി​ൻ​എം.​ നാ​യ​ർ, കെ.​ആ​ർ.​ മ​നോ​ജ്,

പി.​വി.​ മ​നോ​ജ് എ​ന്നി​വ​രും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളാ​യി എം. ​പ്ര​ഭാ​ക​ർ കി​നി, ജെ​യി​ൻ എം.​ ജോ​സ​ഫ്, വി​നോ​ദ് കു​മാ​ർ, ശ്രീ​നാ​ഥ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.