അകലക്കുന്നം പഞ്ചായത്തിൽ ശു​ചി​ത്വ സ​ർ​വേ​യ്ക്ക് തു​ട​ക്കം
Sunday, November 3, 2024 4:39 AM IST
അ​ക​ല​ക്കു​ന്നം: അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ശു​ചി​ത്വ​ഭ​വ​ന പ​ദ്ധ​തി​യു​ടെ സ​ര്‍​വേ​യ്ക്ക് തു​ട​ക്കം. സ​ര്‍​വേ​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ​സ​മി​തി​യം​ഗം മ​ണ​ലു​ങ്ക​ല്‍ ഏ​ബ്ര​ഹാം കു​ഴി​പ്പ​ള്ളി​യു​ടെ വ​സ​തി സ​ന്ദ​ര്‍​ശി​ച്ച് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എം.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.​

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​നി​ര്‍​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഞാ​യ​ര്‍​കു​ളം, മെം​ബ​ര്‍​മാ​രാ​യ ശ്രീ​ല​ത ജ​യ​ന്‍, ജാ​ന്‍​സി ബാ​ബു, രാജ​ശേ​ഖ​ര​ന്‍​നാ​യ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു സ​ജി, ഹ​രി​ത​ക​ര്‍​മ​സേ​ന പ്ര​തി​നി​ധി സ്മി​ത, ശു​ചി​ത്വ​മി​ഷ​ന്‍ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ ഹ​രി​കു​മാ​ര്‍ മ​റ്റ​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ര്‍​ഡു​ക​ളി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളും ക​യ​റി ശു​ചി​ത്വ​നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തും.​ഏ​റ്റ​വും ന​ല്ല രീ​തി​യി​ല്‍ വീ​ട് പ​രി​പാ​ലി​ക്കു​ന്ന 15 കു​ടും​ബ​ങ്ങ​ളെ ആ​ദ്യം ക​ണ്ടെ​ത്തും. ഇ​വ​രി​ല്‍​നി​ന്നു പ​ഞ്ചാ​യ​ത്തു​ത​ല വി​ദ​ഗ്ധ​സ​മി​തി മൂ​ന്നു കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി അ​വാ​ര്‍​ഡു​ക​ളും പ്ര​ശം​സാ​പ​ത്ര​വും ന​ൽ‌​കും.