മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് ആയുർവേദ ആശുപത്രി: പൂ​ഴി​ക്കോ​ലി​ൽ പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, November 3, 2024 7:29 AM IST
ക​ടു​ത്തു​രു​ത്തി: മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് എം​എ​ല്‍​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ചു പൂ​ഴി​ക്കോ​ലി​ല്‍ നി​ര്‍​മി​ച്ച പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 9.30 ന് ​മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. പൂ​ഴി​ക്കോ​ലി​ല്‍ താ​ത്​കാ​ലി​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം.

കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി പൂ​ഴി​ക്കോ​ല്‍ സെ​ന്‍റ് ലൂ​ക്സ് ക്നാ​നാ​യ ദേ​വാ​ല​യം മൂ​ന്നു സെ​ന്‍റ് സ്ഥ​ലം പ​ള്ളി​യു​ടെ സ​മീ​പ​ത്ത് ത​ന്നെ​യാ​യി സൗ​ജ​ന്യ​മാ​യി ന​ല്‍​കി. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ടനി​ര്‍​മാ​ണ​ത്തി​നാ​യി 25 ല​ക്ഷം രൂ​പ എം​എ​ല്‍​എ ഫ​ണ്ടി​ല്‍നി​ന്ന് മോ​ന്‍​സ് ജോ​സ​ഫ് അ​നു​വ​ദി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബി​ല്‍​ഡിം​ഗ്സ് വി​ഭാ​ഗ​മാ​ണ് കെ​ട്ടി​ടനി​ര്‍​മാ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ച്ച​ത്. പു​തി​യ കെ​ട്ടി​ട​മാ​കു​ന്ന​തോ​ടെ നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ള്‍​ക്ക് ആ​യു​ര്‍​വേ​ദ ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​കും.

ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സെ​ന്‍റ് ലൂ​ക്‌​സ് പ​ള്ളി വി​കാ​രി ഫാ.​ ഷാ​ജി മു​ക​ളേ​ല്‍, ക​രാ​റു​കാ​ര​ന്‍ ജി​ജി കു​ര്യാ​ക്കോ​സ്, ആ​ശു​പ​ത്രി​യി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള ഡോ​ക്ട​ര്‍​മാ​രാ​യ ഡി.​രാ​മ​കൃ​ഷ്ണ​ന്‍, ടി​ന്‍റു ജോ​സ​ഫ്, സ്മി​ത ജി. ​പ​ണി​ക്ക​ര്‍ എ​ന്നി​വ​രെ എം​എ​ല്‍​എ ആ​ദ​രി​ക്കും.