വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ൻ : വി​ക​സ​നത്തിനായുള്ള കാത്തിരിപ്പ് നീളുന്നു
Monday, November 4, 2024 7:30 AM IST
ക​ടു​ത്തു​രു​ത്തി: ഇ​നി​യെ​ങ്കി​ലും വൈ​ക്കം റോ​ഡി​ല്‍ കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് കി​ട്ടു​മോ? വി​ക​സ​ന​ത്തി​ന്‍റെ സി​ഗ്‌​ന​ലും കാ​ത്തു​ള്ള വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ കാ​ത്തി​രി​പ്പ് നീ​ളു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ പ​ഴ​ക്കംചെ​ന്ന​തും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ എ​റ​ണാ​കു​ളം - കോ​ട്ട​യം - കാ​യം​കു​ളം പാ​ത​യി​ലെ മൂ​ന്ന് പ്ലാ​റ്റ്‌​ഫോ​മു​ക​ളും നാ​ലു ട്രാ​ക്കു​ക​ളോ​ടും കൂ​ടി​യ പ്ര​ധാ​ന സ്റ്റേ​ഷ​നാ​ണ് വൈ​ക്കം റോ​ഡ് (ആ​പ്പാ​ഞ്ചി​റ) റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍.

സ്റ്റേ​ഷ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളും മു​ന്നി​ല്‍ ക​ണ്ടി​രു​ന്നു. പ​ക്ഷേ പ​ദ്ധ​തി​ക​ളെ​ല്ലാം പ​ല​വ​ഴി​ക്കു പോ​യി. വൈ​ക്കം റോ​ഡി​ന് ഒ​ന്നും കി​ട്ടി​യ​തു​മി​ല്ല. വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നും യാ​ത്ര​ക്കാ​രും നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.

68 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് 1956-ല്‍ ​മീ​റ്റ​ര്‍​ഗേ​ജ് പാ​ത​യാ​യി എ​റ​ണാ​കു​ളം - കോ​ട്ട​യം - കാ​യം​കു​ളം പാ​ത നി​ല​വി​ല്‍ വ​ന്ന​പ്പോ​ള്‍ ആ​രം​ഭി​ച്ച​താ​ണ് വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍. ഏ​റ്റു​മാ​നൂ​ര്‍ - വൈ​ക്കം - എ​റ​ണാ​കു​ളം സം​സ്ഥാ​ന പാ​ത​യ്ക്കു സ​മീ​പ​മാ​യി ആ​പ്പാ​ഞ്ചി​റ​യി​ലാ​ണ് സ്റ്റേ​ഷ​ന്‍.

ഒ​രു പ്ലാ​റ്റ്‌​ഫോം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന വൈ​ക്കം റോ​ഡ് സ്റ്റേ​ഷ​ന്‍ ഇ​ന്നു ജി​ല്ല​യി​ലെ ത​ന്നെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ല്‍ ഒ​ന്നാ​ണ്. എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പു​ക​ള്‍ ഇ​ല്ലാ​ത്ത​താ​ണ് ഇ​വി​ടത്തെ പ്ര​ധാ​ന പ്ര​തി​സ​ന്ധി. ഭൗ​തി​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വും വ​ള​രെ​യു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം - ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക​സ്പ്ര​സ് നി​ര്‍​ത്തു​ന്ന സ്റ്റേ​ഷ​നാ​ണ് വൈ​ക്കം റോ​ഡ്. കേ​ര​ള​യും പാ​ല​രു​വി​യും മ​ധു​ര - ഗു​രു​വാ​യൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി​യു​മ​ല്ലാ​തെ മ​റ്റ് ഒ​രു എ​ക്‌​സ്പ്ര​സ് ട്രെ​യി​നും വൈ​ക്ക​ത്ത് സ്റ്റോ​പ്പി​ല്ല.

കേ​ര​ള​ത്തി​ന് അ​ക​ത്തുകൂ​ടി മാ​ത്രം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വേ​ണാ​ട്, വ​ഞ്ചി​നാ​ട്, പ​ര​ശു​റാം എ​ക്‌​സ്പ്ര​സു​ക​ള്‍​ക്ക് ലൂ​പ് ലൈ​നി​ല്‍ (മെ​യി​ന്‍ ലൈ​നി​ല്‍ നി​ന്നും മാ​റി) നി​ര​വ​ധി സ്റ്റോ​പ്പു​ക​ള്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലു​ണ്ട്.

എ​ന്നാ​ല്‍, മെ​യി​ന്‍ ലൈ​നി​ല്‍ ഐ​ല​ന്‍​ഡ് പ്ലാ​റ്റ്‌​ഫോ​മു​ക​ളോ​ടുകൂ​ടി​യ വൈ​ക്ക​ത്ത് സ്റ്റോ​പ്പി​ല്ല. വൈ​ക്ക​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചാ​ല്‍ അ​ത് വൈ​ക്കം, ക​ടു​ത്തു​രു​ത്തി, പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ആ​യി​ര​ങ്ങ​ള്‍​ക്കു പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കും.