ആ​വേ​ശ​ത്തു​ഴ​യെ​റി​യാ​ൻ താ​ഴ​ത്ത​ങ്ങാ​ടി ഒ​രു​ങ്ങു​ന്നു
Monday, November 4, 2024 7:30 AM IST
കോ​ട്ട​യം: ആ​വേ​ശ​ത്തു​ഴ​യെ​റി​യാ​ൻ താ​ഴ​ത്ത​ങ്ങാ​ടി ഒ​രു​ങ്ങു​ന്നു. കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി മ​ത്സ​ര​വ​ള്ളം​ക​ളി 16നു ​താ​ഴ​ത്ത​ങ്ങാ​ടി​യാ​റ്റി​ൽ ന​ട​ക്കും. ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് മ​ത്സ​ര​ങ്ങ​ളു​ടെ അ​റി​യി​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് കോ​ട്ട​യം മ​ത്സ​ര​വ​ള്ളം​ക​ളി 16നു ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

നെ​ഹ്റു ട്രോ​ഫി മ​ത്സ​ര​ത്തി​ൽ ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ ഒ​ന്പ​തു ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളെ​യും 30ൽ​പ​രം ചെ​റു​വ​ള്ള​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും വ​ള്ളം​ക​ളി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ചു.10​നു വൈ​കു​ന്നേ​രം നാ​ലി​ന് ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കും.

ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി താ​ഴ​ത്ത​ങ്ങാ​ടി ആ​യ​തി​നാ​ൽ ഇ​ത്ത​വ​ണ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​രാ​യ കോ​ട്ട​യം വെ​സ്റ്റ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് 15നു ​വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ഫോ​ൺ. 9447888156, 9447052184.