മ​ഴ​യി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​ലും ശ്വാ​സം​മു​ട്ടി കാ​ഞ്ഞി​ര​പ്പ​ള്ളി
Sunday, November 3, 2024 4:39 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ഴ​യും ഗ​താ​ഗ​ത​ക്കു​രു​ക്കും ഒ​രു​മി​ച്ചെ​ത്തി​യ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​വ​ർ കു​രു​ക്കി​ൽ​പ്പെ​ട്ട​തു മ​ണി​ക്കൂ​റോ​ളം. രാ​വി​ലെ തു​ട​ങ്ങി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നൊ​പ്പം 11.30ഓ​ടെ മ​ഴ​യും എ​ത്തി​യ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് കു​രു​ക്കി​ൽ​പ്പെ​ട്ടത്.

പ​ഞ്ചാ​യ​ത്തു​വ​ള​വു മു​ത​ൽ ഇ​രു​പ​ത്താ​റാം​മൈ​ൽ ജം​ഗ്ഷ​ൻ​വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​യി​രു​ന്നു. കു​രി​ശു​ങ്ക​ല്‍ ജം​ഗ്ഷ​ൻ, പു​ത്ത​ന​ങ്ങാ​ടി റോ​ഡ്, ബ​സ് സ്റ്റാ​ന്‍​ഡ് ജം​ഗ്ഷ​ൻ, പേ​ട്ട​ക്ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യ​ത്. പോ​ലീ​സും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​കു​രു​ക്കി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​തെ​ങ്കി​ലും കു​രു​ക്ക​ഴി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രും സ്വീ​ക​രി​ച്ചി​ല്ല. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​യ​ട​ക്കം നി​ര​വ​ധി ആ​ബും​ല​ൻ​സു​ക​ളാ​ണ് കു​രു​ക്കി​ൽ​പ്പെ​ട്ട​ത്. ഹോം ​ഗാ​ര്‍​ഡു​ക​ളും താ​ത്കാ​ലി​ക​മാ​യി നി​യ​മി​ച്ചി​ട്ടു​ള്ള പോ​ലീ​സും പാ​ടു​പെ​ട്ടാ​ണ് കു​രു​ക്ക​ഴി​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ്ര​ധാ​ന കാ​ര​ണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും എ​ത്തു​ന്ന​വ​ർ ടൗ​ണി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ ര​ണ്ടു​വ​രി ഗ​താ​ഗ​തം​പോ​ലും കൃ​ത്യ​മാ​യി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തി​നു പു​റ​മേ ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് ഇ​റ​ങ്ങി​ക്ക​യ​റു​ന്ന​തും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ദേ​ശീ​യ​പാ​ത 183ൽ ​പേ​ട്ട​ക്ക​വ​ല മു​ത​ൽ കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്തു വ​ല​തു​വ​ശ​ത്തു​ മാ​ത്ര​മാ​ണ് പാ​ർ​ക്കിം​ഗി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ടൗ​ണി​ലെ​ത്തു​ന്ന​വ​ർ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യും. ന​ട​പ്പാ​ത കൈ​യേ​റി​യ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് വ​ഴി​യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ന​ട​പ്പാ​ത വി​ട്ടു റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ.