കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ കഴിഞ്ഞ നാലു ദിവസം നീണ്ടുനിന്ന കോട്ടയം കള്‍ച്ചറല്‍ ഫെസ്റ്റിന് സമാപനമായി. ദര്‍ശന സാംസ്കാരിക കേന്ദ്രം, ഫില്‍കോസ്, ആത്മ, കളിയരങ്ങ്, നാദോപാസന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു കോട്ടയം കള്‍ച്ചറല്‍ ഫെസ്റ്റ് അരങ്ങേറിയത്. അക്ഷയ് പദ്മനാഭന് ചെന്നൈയുടെ നേതൃത്വത്തില്‍ നടത്തിയ സംഗീത സദസോടു കൂടിയാണ് ഫെസ്റ്റ് ആരംഭിച്ചത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലാദര്‍ശന അവതരിപ്പിച്ച ഗാനമേള, ഫില്‍ക്കോസ് അവതരിപ്പിച്ച നാടന്‍പാട്ട്, ആര്‍എല്‍വി പ്രദീപ് കുമാര്‍ സംവിധാനം ചെയ്ത നൃത്യധ്വനി, ആത്മ അവതരിപ്പിച്ച കാട്ടുകുതിര, കളിയരങ്ങ് അവതരിപ്പിച്ച കിരാതം കഥകളി എന്നിവയായിരുന്നു ഫെസ്റ്റില്‍ അരങ്ങേറിയ കലാപരിപാടികള്‍.
ദര്‍ശന ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, ആത്മ പ്രസിഡന്റ് ആര്‍ട്ടിസ്റ്റ് സുജാതന്‍, കളിയരങ്ങ് സെക്രട്ടറി എം.ഡി. സുരേഷ് ബാബു, ഫില്‍ക്കോസ് പ്രസിഡന്റ് ജോയി തോമസ്, നാദോപാസന സെക്രട്ടറി കോട്ടയം ഉണ്ണികൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ പി.കെ. ആനന്ദക്കുട്ടന്, ജിജോ വി. ഏബ്രഹാം, രാജേഷ് പാമ്പാടി, പത്മനാഭ സ്വാമി തുടങ്ങിയവര്‍ ഫെസ്റ്റിന് നേതൃത്വം കൊടുത്തു.