ടൈലു​ക​ള്‍ ഇ​ള​കി മാ​റി : ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ളി​ലെ സ​ഞ്ചാ​രം അ​പ​ക​ട​ക​രം: താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ളി​ലെ സ​ഞ്ചാ​രം അ​പ​ക​ട​ക​രം: താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി
Sunday, November 3, 2024 7:29 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ടൈ​​ലു​​ക​​ള്‍ ഇ​​ള​​കി​മാ​​റി യാ​​ത്ര​​ക്കാ​​ര്‍ കാ​​ല്‍​വ​​ഴു​​തി വീ​​ഴു​​ന്നു. എ​​ന്‍​എ​​ച്ച് 183 (എം​​സി)​ റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ലെ ന​​ട​​പ്പാ​​ത​​ക​​ളി​​ലൂ​​ടെ​​യു​​ള്ള കാ​​ല്‍​ന​​ട സ​​ഞ്ചാ​​രം അ​​പ​​ക​​ട​​ക​​ര​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് വി​​ക​​സ​​ന​​സ​​മി​​തി​​യോ​​ഗ​​ത്തി​​ല്‍ ആ​​ക്ഷേ​​പം ഉ​​യ​​ര്‍​ന്നു.

ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള റോ​​ഡി​​ന്‍റെ ശോ​​ച്യാ​​വ​​സ്ഥ​​യ്ക്ക് വേ​​ഗ​​ത്തി​​ല്‍ പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്നും തൃ​​ക്കൊ​​ടി​​ത്ത​​ണം പ​​ഞ്ചാ​​യ​​ത്തി​​ലെ അ​ങ്ക​ണ​​വാ​​ടി​​ക​​ളി​​ല്‍ ഭ​​ക്ഷ​​ണ​​യോ​​ഗ്യ​​മ​​ല്ലാ​​ത്ത ഉ​​ത്പ​ന്ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്ത​​താ​​യും അം​​ഗ​​ങ്ങ​​ള്‍ ആ​​രോ​​പി​​ച്ചു. ന​​ഗ​​ര​​ത്തി​​ലെ നി​​ര​​വ​​ധി വ​​ഴി​​വി​​ള​​ക്കു​​ക​​ള്‍ തെ​​ളി​​യു​​ന്നി​​ല്ലെ​​ന്നും യോ​​ഗം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി റോ​​ഡി​​ന്‍റെ ബി​​എം​​ആ​​ന്‍​ഡ്ബി​​സി നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള നി​​ര്‍​മാ​​ണം മ​​ഴ​​ക്കു​​ശേ​​ഷം ആ​​രം​​ഭി​​ക്കു​​മെ​​ന്നും പൂ​​വം ഭാ​​ഗ​​ത്തേ​​ക്ക് അ​​ടി​​യ​​ന്ത​ര​​മാ​​യി ബ​​സ് സ​​ര്‍​വീ​​സ് ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്നും എം​​എ​​ല്‍​എ അ​​ധി​​കൃ​​ത​​ര്‍​ക്ക് നി​​ര്‍​ദേ​​ശം ന​​ല്‍​കി.

തെ​​ങ്ങ​​ണ മു​​ത​​ല്‍ മാ​​മ്മൂ​​ട് വ​​രെ​​യു​​ള്ള ഫു​​ട്പാ​​ത്തി​​ലെ കാ​​ടു​​വെ​​ട്ടി​​ത്തെ​​ളി​​ക്കാ​​ന്‍ റ​​ണ്ണിം​​ഗ് കോ​​ണ്‍​ട്രാ​​ക്ട് ന​​ല്‍​കി​​യ​​താ​​യി പി​​ഡ​​ബ്ല്യു​​ഡി അ​​റി​​യി​​ച്ചു. റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍ ബൈ​​പ​​ാസി​​ല്‍ ഫ്രീ ​​ലെ​​ഫ്റ്റ് ന​​ട​​പ്പാ​​ക്കാ​​ന്‍ ഡി​​വൈ​എ​​സ്പി, പി​​ഡ​​ബ്ല്യു​​ഡി അ​​ധി​​കൃ​​ത​​ര്‍ എ​​ന്നി​​വ​​ര്‍​ക്ക് യോ​​ഗം നി​​ര്‍​ദേ​​ശം ന​​ല്‍​കി.

പെ​​രു​​ന്ന സ്റ്റാ​​ന്‍​ഡി​​ല്‍ പു​​തി​​യ​​താ​​യി നി​​ര്‍​മി​​ച്ച ടേ​​ക്ക് എ​ ​ബ്രേ​​ക്ക് ഈ​​മാ​​സം അ​​വ​​സാ​​നം തു​​റ​​ന്നു കൊ​​ടു​​ക്കു​​മെ​​ന്ന് ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു. അ​​ള​​വ്തൂ​​ക്ക പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ക​​ര്‍​ശ​​ന​​മാ​​ക്കാ​​ന്‍ ലീ​​ഗ​​ല്‍ മെ​​ട്രോ​​ള​​ജി​​ക്കു യോ​​ഗം നി​​ര്‍​ദേ​​ശം ന​​ല്‍​കി.

എം.​​ആ​​ര്‍. ര​​ഘു​​ദാ​​സ്, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, ലി​​നു ജോ​​ബ്, ജോ​​സി ക​​ല്ലു​​ക​​ളം, അ​​ഷ​​റ​​ഫ് ഷൈ​​നു, പി.​​ആ​​ര്‍. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍, ത​​ഹ​​സീ​​ല്‍​ദാ​​ര്‍ നി​​ജു കു​​ര്യ​​ന്‍, ജോ​​യി​​ന്‍റ് ആ​​ര്‍​ടി​​ഒ, ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി സൂ​പ്ര​ണ്ട് ഡോ. ​​പ്ര​​സീ​​ത എ​​ന്നി​​വ​​ര്‍​പ്ര​​സം​​ഗി​​ച്ചു.