ക​ന​ത്ത​മ​ഴ: ഏ​ഴു​നി​ല​കു​ത്തി​ൽ കു​ടു​ങ്ങി​യ സ​ഞ്ചാ​രി​ക​ളെ ര​ക്ഷി​ച്ചു
Monday, November 4, 2024 4:16 AM IST
തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ​തി​നെത്തു​ട​ർ​ന്ന് തൊ​മ്മ​ൻ​കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി.​ഇ​വ​രെ പി​ന്നീ​ട് വ​നംവ​കു​പ്പും ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ തൊ​മ്മ​ൻ​കു​ത്ത് ഏ​ഴു​നി​ല കു​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​വ​ധിദി​ന​മാ​യി​രു​ന്ന​തി​നാ​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ വ​ലി​യ തി​ര​ക്കു​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട സ​മ​യം നൂ​റി​ല​ധി​കം ആ​ളു​ക​ൾ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം മ​ഴ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഇ​വി​ടേ​ക്കു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന മ​ല​നി​ര​ക​ളാ​യ വെ​ണ്‍​മ​ണി, പാ​ൽ​ക്കു​ളം​മേ​ട്, മ​ന​യ​ത്ത​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്തി​രു​ന്നു.

ഇ​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള മ​ല​വെ​ള്ളം അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ത്തി​യൊ​ലി​ച്ച് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കെ​ത്തി. ഈ ​സ​മ​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ​യു​ള്ള ചെ​റി​യ തു​രു​ത്തി​ൽ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നും മ​റ്റു​മാ​യി നി​ര​വ​ധി​സ​ഞ്ചാ​രി​ക​ളു​ണ്ടാ​യി​രു​ന്നു.

മ​ല​വെ​ള്ള​ത്തി​ന്‍റെ ശ​ക്തി കൂ​ടി വ​രു​ന്ന​തി​നി​ടെ ചി​ല​ർ വ​സ്ത്ര​ങ്ങ​ൾ കൂ​ട്ടി​ക്കെ​ട്ടി മ​റു​ക​ര​യി​ൽ നി​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വും യു​വ​തി​യും കു​ടു​ങ്ങി​പ്പോ​യി. ഉ​ട​ൻ ത​ന്നെ വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ളും സ്ഥ​ല​ത്തെ​ത്തി ഗോ​വ​ണി ഉ​പ​യോ​ഗി​ച്ച് സ​മീ​പ​ത്തെ മ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​രു​വ​ർ​ക്കും സ​മീ​പ​മെ​ത്തി.

തു​ട​ർ​ന്ന് സാ​ഹ​സി​ക​മാ​യി ഇ​രു​വ​രെ​യും മ​ര​ത്തി​ലേ​ക്ക് ക​യ​റ്റി ഗോ​വ​ണി വ​ഴി മ​റു​ക​ര​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് മ​ഴ ഇ​ല്ലെ​ങ്കി​ലും ഇ​വി​ടേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ സ്രോ​ത​സു​ക​ളാ​യ മ​ല നി​ര​ക​ളി​ൽ മ​ഴ പെ​യ്താ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് അ​നി​യ​ന്ത്രി​ത​മാ​യ തോ​തി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ചെ​ത്തു​മെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​പ്പോ​ൾ ത​ന്നെ തു​രു​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ടൗ​ണി​ലേ​ക്ക് മ​ട​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ആ​ന​യാ​ടി​ക്കു​ത്തി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ തു​ട​ർ​ന്നു സ​ഞ്ചാ​രി​ക​ൾ മ​റു​ക​രെ കു​ടു​ങ്ങി​യി​രു​ന്നു.​ഇ​വ​രെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് ര​ക്ഷി​ച്ച​ത്.

ഇ​ന്ന​ലെ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. പ​ല​യി​ട​ത്തും വെ​ള്ള​ക്ക്ട്ടും രൂ​പ​പ്പെ​ട്ടി​രു​ന്നു.