ക​ള​രി​യാ​മ്മാ​ക്ക​ല്‍ പാ​ലം: അ​പ്രോ​ച്ച് റോ​ഡി​നാ​യി നാ​ട്ടു​കാ​ര്‍ സ​മ​ര​ത്തി​ലേക്ക്; ധർണ നാളെ
Sunday, November 3, 2024 4:39 AM IST
പാ​ലാ: കോ​ടി​ക​ള്‍ മു​ട​ക്കി പ​ണി​ത ക​ള​രി​യാ​മ്മാ​ക്ക​ല്‍ പാ​ല​ത്തി​ല്‍ ക​യ​റ​ണ​മെ​ങ്കി​ല്‍ ഗോ​വ​ണി വേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് നാ​ട്ടു​കാ​ര്‍. പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ട് 14 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ആ​ര്‍​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല. പാ​ലം വ​ന്ന​തു​മൂ​ലം മു​മ്പു​ണ്ടാ​യി​രു​ന്ന വ​ള്ളം​ക​ട​ത്തും നി​റു​ത്തി​വ​ച്ചു.

പാ​ലാ ന​ഗ​ര​സ​ഭ​യെ​യും മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​നെ​യും എ​ളു​പ്പ​ത്തി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ രാ​വി​ലെ പ​ത്തി​ന് പാ​ലാ സി​വി​ല്‍ സ്റ്റേ​ഷ​നു മു​ന്പി​ൽ പാ​റ​പ്പ​ള്ളി ത​രം​ഗി​ണി സാം​സ്‌​കാ​രി​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ധ​ര്‍​ണ ന​ട​ത്തും.

അ​പ്രോ​ച്ച് റോ​ഡി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത് പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക​സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വെ​ട്ടി​ക്ക​ല്‍, സെ​ക്ര​ട്ട​റി ജോ​യി ക​ള​രി​ക്ക​ല്‍, ട്ര​ഷ​റ​ര്‍ സ​ജീ​വ് നി​ര​പ്പേ​ല്‍ എ​ന്നി​വ​ര്‍ ആവ​ശ്യ​പ്പെ​ട്ടു.