വീ​ണ്ടും ശ​ബ​രി​യു​ടെ ചൂ​ളംവി​ളി...അ​ങ്ക​മാ​ലി-​എ​രു​മേ​ലി ശ​ബ​രി​പാ​ത: നി​ര്‍​മാ​ണ​ത്തി​നു പു​തി​യ പ​ദ്ധ​തി
Monday, November 4, 2024 5:57 AM IST
കോ​ട്ട​യം: അ​ങ്ക​മാ​ലി-​എ​രു​മേ​ലി ശ​ബ​രി​പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​നു പു​തി​യ പ​ദ്ധ​തി നി​ര്‍​ദേ​ശ​വു​മാ​യി കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. മ​ഹാ​രാ​ഷ്ട്ര മോ​ഡ​ലി​ല്‍ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​മെ​ന്നാ​ണ് മ​ന്ത്രി വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​നാ​യി കേ​ര​ള​സ​ര്‍​ക്കാ​രും റെ​യി​ല്‍​വേ​യും റി​സ​ര്‍​വ് ബാ​ങ്കും ചേ​ര്‍​ന്ന് പു​തി​യ പ​ദ്ധ​തി​യു​ടെ ക​ര​ട് ഉ​ട​ന്‍ ത​യാ​റാ​ക്കും.

സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ ഒ​ന്ന​ര ല​ക്ഷം കോ​ടി​യാ​ണ് ഇ​ത്ത​വ​ണ നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ വി​ഹി​തം കേ​ര​ള​ത്തി​നും ല​ഭ്യ​മാ​കും. 50 വ​ര്‍​ഷ​ത്തേ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഈ ​പ​ണം ശ​ബ​രി പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി മാ​റ്റി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ പ​ദ്ധ​തി വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​നാ​കും.

ല​ഭി​ക്കു​ന്ന തു​ക 50 വ​ര്‍​ഷം ക​ഴി​യു​മ്പോ​ള്‍ തി​രി​കെ അ​ട​പ്പി​ക്കാ​നു​ള്ള ചു​മ​ത​ല റി​സ​ര്‍​വ് ബാ​ങ്കി​നാ​ണ്. ഇ​ത​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​യാ​ണ് നി​ല​വി​ല്‍ സ​ജീ​വ​മാ​യി പ​രി​ഗ​ണി​ച്ചു​വ​രു​ന്ന​ത്. ഇ​തി​നു പ​ച്ച​ക്കൊ​ടി കാ​ണി​ച്ചാ​ല്‍ കാ​ല്‍​നൂ​റ്റാ​ണ്ടാ​യി മു​ട​ങ്ങി ക്കി​ട​ക്കു​ന്ന ശ​ബ​രി പാ​ത​യ്ക്ക് ജീ​വ​ന്‍​വ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ള്‍.

ശ​ബ​രി പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ ശ​ബ​രി റെ​യി​ല്‍​വേ ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ലു​ക​ളു​ടെ സം​സ്ഥാ​ന ഫെ​ഡ​റേ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍റെ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​ബ​രി പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യെ നേ​രി​ല്‍​ക്ക​ണ്ട് കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പാ​ത​യു​ടെ നി​ര്‍​മാ​ണ​ച്ചെ​ല​വ് പ​ങ്കി​ടു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ക​യും കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യെ നേ​രി​ല്‍​ക്ക​ണ്ട് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​റി​യി​ച്ച​ത്. പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ഭാ​ര​വാ​ഹി​ക​ളാ​യ ഡി​ജോ കാ​പ്പ​ന്‍, ബാ​ബു പോ​ള്‍ എ​ക്‌​സ് എം​എ​ല്‍​എ, ജി​ജോ പ​ന​ച്ചി​നാ​നി, എ​സ്. പ​ദ്മ​കു​മാ​ര്‍, പി.​എം. ഇ​സ്മാ​യി​ല്‍, എം. ​എ​സ്. കു​മാ​ര്‍, ഇ.​എ. റ​ഹിം, എം.​എ​സ്. സ​മ​ദ്, ടി. ​ആ​ര്‍. സോ​മ​ന്‍, കെ.​എം. ബാ​ബു, ജോ​യി മൈ​ക്കി​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.