വൈ​ക്ക​ത്ത​ഷ്ട​മി​ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍: മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍
Monday, November 4, 2024 6:08 AM IST
വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി എ​ല്ലാ പ​രി​പാ​വ​ന​ത​യോ​ടും സു​ഗ​മ​മാ​യും ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. വൈ​ക്ക​ത്ത​ഷ്ട​മി, ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ വൈ​ക്കം സ​ത്യ​ഗ്ര​ഹ മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന ആ​ലോ​ച​നാ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

12 മു​ത​ല്‍ 23 വ​രെ​യാ​ണ് വൈ​ക്ക​ത്ത​ഷ്ട​മി. 24 മ​ണി​ക്കൂ​റും പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, എ​ക്സൈ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി 550 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. ക്ഷേ​ത്ര​വും പ​രി​സ​ര​വും സി​സി​ടി​വി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

ഇ​തി​നാ​യി 45 സ്ഥി​രം സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ത​ക​രാ​റി​ലാ​യ സി​സി​ടി​വി​ക​ളും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും അ​ഷ്ട​മി​ക്ക് മു​ന്‍​പാ​യി ന​ന്നാ​ക്കും. ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി വി​ത​ര​ണ​ക്കാ​ര്‍ മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും പ്ര​തി​രോ​ധി​ക്കാ​നാ​യി സം​യു​ക്ത സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗം, ആം​ബു​ല​ന്‍​സ്-​മ​രു​ന്ന് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കും. ക്ഷേ​ത്ര​ത്തി​നു സ​മീ​പം ന​ഴ്‌​സു​മാ​രു​ള്‍​പ്പെ​ടു​ന്ന പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ക്കും. ക്ഷേ​ത്ര​വും പ​രി​സ​ര​വും മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ളെ​യും നി​യോ​ഗി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന് അ​നു​മ​തി ന​ല്‍​കു​മ്പോ​ള്‍ വൈ​ദ്യു​തി​ത്തൂ​ണു​ക​ള്‍ ക​ട​ക​ള്‍​ക്കു​ള്ളി​ല്‍ വ​രാ​ത്ത​വി​ധം ന​ല്‍​ക​ണ​മെ​ന്ന കെ​എ​സ്ഇ​ബി​യു​ടെ നി​ര്‍​ദേ​ശം യോ​ഗം അം​ഗീ​ക​രി​ച്ചു.

വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ല്‍ ബാ​രി​ക്കേ​ഡ് സം​വി​ധാ​നം ഉ​ണ്ടാ​വും. ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് സ്പെ​ഷ​ല്‍ സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ ഏ​ര്‍​പ്പെ​ടു​ത്തും. ആ​ള്‍​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ത​വ​ണ​ക്ക​ട​വി​ലും വൈ​ക്ക​ത്തു​മു​ള്ള ബോ​ട്ടു​ജെ​ട്ടി​ക​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്കും.

കെ​എ​സ്ആ​ര്‍​ടി​സി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​ധി​ക​സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും. 15 ബ​സു​ക​ള്‍ ഇ​തി​നാ​യി ത​യാ​റാ​ക്കും. ന​ഗ​ര​ത്തി​ല്‍ ഇ-​ടോ​യ്‌​ല​റ്റ് സം​വി​ധാ​നം ഒ​രു​ക്കും. സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് പാ​ര്‍​ക്കിം​ഗ് സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്കും.

സി.​കെ. ആ​ശ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ്രീ​ത രാ​ജേ​ഷ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ടി. സു​ഭാ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. പു​ഷ്പ​മ​ണി, പാ​ലാ ആ​ര്‍​ഡി​ഒ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എം. ​അ​മ​ല്‍ മ​ഹേ​ശ്വ​ര്‍,

അ​ഡീ​ഷ​ണ​ല്‍ എ​സ്പി വി​നോ​ദ് പി​ള്ള, വൈ​ക്കം ഡി​വൈ​എ​സ്പി സി​ബി​ച്ച​ന്‍ ജോ​സ​ഫ്, ത​ഹ​സീ​ല്‍​ദാ​ര്‍ എ.​എ​ന്‍. ഗോ​പ​കു​മാ​ര്‍, ന​ഗ​ര​സ​ഭാം​ഗം ഗി​രി​ജ​കു​മാ​രി, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ കെ.​ആ​ര്‍. ശ്രീ​ല​ത, ദേ​വ​സ്വം ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എം.​ജി. മ​ധു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.