നി​ത്യ​സ​ഹാ​യ​ക​ന്‍ ട്ര​സ്റ്റ് മ​ന്ന ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, November 3, 2024 7:29 AM IST
ക​ടു​ത്തു​രു​ത്തി: ഞീ​ഴൂ​ര്‍ കാ​ട്ടാ​മ്പാ​ക്ക് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ത്യ​സ​ഹാ​യ​ക​ന്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ന ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് 2.30 ന് ​ട്ര​സ്റ്റി​ന്‍റെ കാ​ട്ടാ​മ്പാ​ക്കി​ലെ അ​മ്മ​വീ​ട് അ​ഗ​തി​മ​ന്ദി​ര​ത്തി​നു സ​മീ​പം ന​ട​ക്കും. സ​മ്മേ​ള​നം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ണ്ണി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

100 നി​ര്‍​ധന രോ​ഗി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് എ​ല്ലാ മാ​സ​വും ആ​ദ്യ ഞാ​റാ​ഴ്ച ഭ​ക്ഷ്യ​ധാ​ന്യം വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് മ​ന്ന ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ പ​ദ്ധ​തി​യെ​ന്ന് അ​നി​ല്‍ ജോ​സ​ഫ് ക​ടു​ത്തു​രു​ത്തി​യി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല ദി​ലീ​പ് നി​ര്‍​വ​ഹി​ക്കും. രോ​ഗി​ക​ള്‍​ക്കു​ള്ള സ​ഹാ​യം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ദേ​വ​ദാ​സ് നി​ര്‍​വ​ഹി​ക്കും. സി​സ്റ്റ​ര്‍ ബെ​ന്ന​റ്റ് എ​ഫ്‌​സി​സി പ്ര​മു​ഖ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബോ​ബ​ന്‍ മ​ഞ്ഞ​ളാ​മ​ല, ശ്രീ​ലേ​ഖ മ​ണി​ലാ​ല്‍, പി.​സി. രാ​ജേ​ഷ്, സി.​കെ. മോ​ഹ​ന​ൻ, ബാ​ബു ആ​ന്‍റ​ണി, കെ.​കെ. സു​രേ​ന്ദ്ര​ന്‍, തോ​മ​സ് അ​ഞ്ച​മ്പി​ല്‍, ചാ​ക്കോ​ച്ച​ന്‍ കു​ര്യ​ന്ത​ടം, ജ​യിം​സ് കാ​വാ​ട്ടു​പ​റ​മ്പി​ല്‍,

ട്ര​സ്റ്റ് സെ​ക്ര​ട്ട​റി വി.​കെ. സി​ന്ധു, യൂ​ത്ത് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ജോ​വി​ന്‍ ചാ​ലി​ല്‍, ജ​യ​ന്‍ പു​ഞ്ച​മു​ള്ളി​ല്‍, പ്രേം​കു​മാ​ര്‍ പാ​ലേ​ക്കു​ന്നേ​ല്‍, ജി​ജോ ജോ​ര്‍​ജ്, സി​റി​യ​ക് ജോ​സ​ഫ്, ജീ​വ​ന്‍ ജോ​ണ്‍, ക്ലാ​ര​മ്മ ബാ​ബു, ത്രേ​സ്യാ​മ്മ ദേ​വ​സ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.