സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള: ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി​ക്ക് കോ​ട്ട​യ​ത്ത് സ്വീ​ക​ര​ണം ന​ല്‍​കി
Sunday, November 3, 2024 4:39 AM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ കാ​​യി​​ക​​മേ​​ള​​യി​​ലെ കി​​രീ​​ട​​ജേ​​താ​​ക്ക​​ള്‍​ക്കു​​ള്ള ചീ​​ഫ് മി​​നി​​സ്റ്റേ​​ഴ്സ് ട്രോ​​ഫി​​യും വ​​ഹി​​ച്ചു​​ള്ള വാ​​ഹ​​ന​​ജാ​​ഥ​​യ്ക്കു മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കോ​​ട്ട​​യ​​ത്ത് വ​​ന്‍ വ​​ര​​വേ​​ല്‍​പ്പ്. നാ​​ലു മു​​ത​​ല്‍ 11 വ​​രെ എ​​റ​​ണാ​​കു​​ള​​ത്ത് ന​​ട​​ക്കു​​ന്ന കാ​​യി​​ക​​മേ​​ള​​യി​​ല്‍ ഓ​​വ​​റോ​​ള്‍ ചാ​​മ്പ്യ​​ന്മാ​​രാ​​കു​​ന്ന ജി​​ല്ല​​യ്ക്ക് ന​​ല്‍​കു​​ന്ന​​തി​​നു​​ള്ള എ​​വ​​ര്‍​റോ​​ളിം​​ഗ് ട്രോ​​ഫി​​യു​​മാ​​യു​​ള്ള ജാ​​ഥ​​യ്ക്ക് കോ​​ട്ട​​യം എം​​ടി സെ​​മി​​നാ​​രി സ്‌​​കൂ​​ളി​​ലാ​​ണ് സ്വീ​​ക​​ര​​ണ​​മൊ​​രു​​ക്കി​​യ​​ത്.

കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ്സ് സ്‌​​കൂ​​ള്‍ പ​​രി​​സ​​ര​​ത്തു​​നി​​ന്ന് ബാ​​ന്‍​ഡു​​മേ​​ള​​ത്തി​​ന്‍റെ​​യും ക​​ള​​രി അ​​ഭ്യാ​​സ പ്ര​​ക​​ട​​ന​​ങ്ങ​​ളു​​ടെ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ എം​​ടി സെ​​മി​​നാ​​രി സ്‌​​കൂ​​ള്‍ അ​​ങ്ക​​ണ​​ത്തി​​ലേ​​ക്ക് ആ​​ന​​യി​​ച്ചു. സ്വീ​​ക​​ര​​ണ​​യോ​​ഗം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മേ​​ള​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന അ​​ര്‍​ഹി​​ക്കു​​ന്ന കു​​ട്ടി​​ക​​ള്‍​ക്കു​​ള്ള ജ​​ഴ്സി ജി​​ല്ലാ സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ബൈ​​ജു വ​​ര്‍​ഗീ​​സ് ഗു​​രു​​ക്ക​​ള്‍ പ്ര​​കാ​​ശ​​നം ചെ​​യ്തു.

വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് റീ​​ജ​​ണ​​ല്‍ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ പി.​​എ​​ന്‍. ബി​​ജി, ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ സു​​ബി​​ന്‍ പോ​​ള്‍, സ​​ര്‍​വ ശി​​ക്ഷാ കേ​​ര​​ള ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ര്‍ കെ.​​ജെ. പ്ര​​സാ​​ദ്, ഡി​​ഇ​​ഒ കെ.​​സി​​നി​​മോ​​ള്‍, ആ​​ര്‍​ഡി​​ജി​​എ​​സ്എ സെ​​ക്ര​​ട്ട​​റി എ​​ബി ചാ​​ക്കോ, ജി​​ല്ലാ സ്പോ​​ര്‍​ട്സ് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ര്‍ ബി​​ജു ആ​​ന്‍റ​​ണി, ജാ​​ഥാ ക്യാ​​പ്റ്റ​​ന്‍ ബി​​ജു വ​​ര്‍​ഗീ​​സ്, എം.​​ടി. സെ​​മി​​നാ​​രി സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ റ​​വ. ഡോ. ​​വി.​​എ​​സ്. വ​​ര്‍​ഗീ​​സ്, പ്രി​​ന്‍​സി​​പ്പ​​ല്‍ മേ​​രി ജോ​​ണ്‍, ഹെ​​ഡ്മാ​​സ്റ്റ​​ര്‍ റൂ​​ബി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന അ​​ര്‍​ഹി​​ക്കു​​ന്ന 125 കു​​ട്ടി​​ക​​ള​​ട​​ക്കം 1385 കു​​ട്ടി​​ക​​ളാ​​ണ് കാ​​യി​​ക​​മേ​​ള​​യി​​ല്‍ ജി​​ല്ല​​യി​​ല്‍​നി​​ന്ന് പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.