വീ​ട്ടി​ല്‍ ക​യ​റി കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വം: ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു
Tuesday, November 5, 2024 1:17 AM IST
കൊ​യി​ലാ​ണ്ടി: ക​ഴി​ഞ്ഞ ദി​വ​സം പ​ന്ത​ലാ​യ​നി​യി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പ​ന്ത​ലാ​യ​നി വെ​ള​ളി​ലാ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ന്‍(53), ഭാ​ര്യ ദീ​പ(42), മ​ക്ക​ളാ​യ ന​വ​നീ​ത്(18), കൃ​ഷ്‌​ണേ​ന്ദു(13) എ​ന്നി​വ​ര്‍​ക്കാ​ണ് അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ഇ​വ​ര്‍ തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി. പ്ര​ദേ​ശ​വാ​സി​യാ​യ വെ​ള​ളി​ലാ​ട്ട് അ​രു​ണ്‍, അ​ജീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ത​ന്നെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും അ​ക്ര​മി​ച്ച​തെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ദീ​പ​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വീ​ട്ടി​ല്‍ ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യും മാ​ന​ഹാ​നി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്നു​മു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കൊ​യി​ലാ​ണ്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കുന്നേരമാ യി​രു​ന്നു സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തെ അ​ട​ച്ചി​ട്ട ക​ട വ​രാ​ന്ത​യി​ലി​രു​ന്നു മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​തേത്തുട​ര്‍​ന്ന് യു​വാ​ക്ക​ളും ഉ​ണ്ണി​കൃ​ഷ്ണ​നും ത​മ്മി​ല്‍ വാ​ക്കേ​റ്റം ന​ട​ന്നു. ഇ​തി​നുശേ​ഷ​മാ​ണ് വീ​ട്ടി​ല്‍ ക​യ​റി​യു​ള​ള അ​ക്ര​മം ന​ട​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വീ​ടി​ന്‍റെ ജ​ന​ല്‍​ച്ചി​ല്ലു​ക​ളും ക​സേ​ര​ക​ളും അ​ടി​ച്ചു ത​ക​ര്‍​ത്തി​ട്ടു​ണ്ട്. ഉ​ണ്ണി​കൃ​ഷ്ണ​നെ അ​ക്ര​മി​ക്കു​ന്ന​തു ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും പ​രി​ക്കേ​റ്റ​ത്.

എ​ന്നാ​ല്‍ ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്ത് കൂ​ടി പോ​കു​ക​യാ​യി​രു​ന്ന ത​ന്നെ യാ​തോ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വെ​ള​ളി​ലാ​ട്ട് അ​രു​ണി​ന്‍റെ വാ​ദം. പ​രി​ക്കേ​റ്റു​വെ​ന്ന് പ​റ​ഞ്ഞു അ​രു​ണും കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​തി​നി​ടെ പ​ര​സ്യ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത കു​ടും​ബ​ത്തെ വീ​ട് ക​യ​റി അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി. ആ​വ​ശ്യ​പ്പെ​ട്ടു. നി​സാ​ര വ​കു​പ്പു​ക​ള്‍ മാ​ത്രം ചേ​ര്‍​ത്താ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

ബി​ജെ​പി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ര്‍.​ജ​യ്കി​ഷ്, ജ​ന.​ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി.​സു​രേ​ഷ്, എ.​വി.​നി​ധി​ന്‍, ട്ര​ഷ​റ​ര്‍ ഒ. ​മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ചു.