റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന്
Sunday, November 3, 2024 7:29 AM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി​യി​ലെ ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന വി​വി​ധ റോ​ഡു​ക​ള്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ തി​ര​ക്ക് ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കണമെന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ആവശ്യ പ്പെട്ടു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ടു​ത്തു​രു​ത്തി, മു​ള​ക്കു​ളം, ഞീ​ഴൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​റു​ന്നൂ​റ്റി​മം​ഗ​ലം സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ ന​ട​ത്തി​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ സ​മ​ര​വും കൂ​ട്ട​ധ​ര്‍​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

നിയോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ തോ​മ​സ് ക​ണ്ണ​ന്ത​റ, ജോ​സ് വ​ഞ്ചി​പ്പു​ര, ജോ​ണി ക​ണി​വേ​ലി, ബോ​ബ​ന്‍ മ​ഞ്ഞ​ളാ​മ​ല​യി​ല്‍, ജയിം​സ് ത​ത്തം​കു​ളം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.