നെ​​ല്‍​കര്‍​ഷ​​ക​​ര്‍​ക്ക് വീ​​ണ്ടും തി​​രി​​ച്ച​​ടി : കൊ​​യ്ത്ത് മെ​​ഷീ​​ന്‍ വാ​​ട​​ക വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ നീ​​ക്കം
Monday, November 4, 2024 5:57 AM IST
മെ​​ഷീ​​ന്‍ പാ​​ട​​ത്തി​​റ​​ക്കാ​​തെ ഏ​​ജ​​ന്‍റു​​മാ​​രു​​ടെ സ​​മ്മ​​ര്‍​ദത​​ന്ത്രം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ നെ​​ല്‍​കര്‍​ഷ​​ക​​ര്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി അ​​പ്പ​​ര്‍​കു​​ട്ട​​നാ​​ട് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള മേ​​ഖ​​ല​​ക​​ളി​​ല്‍ വി​​രി​​പ്പു​​കൃ​​ഷി​​യു​​ടെ ര​​ണ്ടാം​​ഘ​​ട്ട കൊ​​യ്ത്ത് ന​​ട​​ക്കാ​​നു​​ള്ള പാ​​ട​​ശേ​​ഖ​​ര​​ത്തി​​ല്‍ കൊ​​യ്ത്ത് യ​​ന്ത്ര​​ത്തി​​ന്‍റെ വാ​​ട​​ക വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ നീ​​ക്കം. കൊ​​യ്ത്തു ക​​ഴി​​ഞ്ഞ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ല്‍ മെ​​ഷീ​​ന്‍ ഇ​​റ​​ക്കി​​യ വാ​​ട​​ക​​യ്ക്കു ഇ​​നി മെ​​ഷീ​​നു​​ക​​ള്‍ ഇ​​റ​​ക്കാ​​നാ​​വി​​ല്ലെ​​ന്നാ​​ണ് ഏ​​ജ​​ന്‍റു​​മാ​​ര്‍ ക​​ര്‍​ഷ​​ക​​രെ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​നാ​​യി ഏ​​ജ​​ന്‍റു​​മാ​​ര്‍ അ​​ധി​​ക​​മാ​​യി ചോ​​ദി​​ക്കു​​ന്ന​​ത് 500 രൂ​​പ​​യാ​​ണ്.

സാ​​ധാ​​ര​​ണ​​യാ​​യി കൊ​​യ്ത്ത് ആം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി അ​​താ​​ത് ജി​​ല്ലാ ക​​ള​​ക്ട​​ര്‍​മാ​​ര്‍ മു​​ന്‍​കൈ​​യെ​​ടു​​ത്ത് ക​​ര്‍​ഷ​​ക​​ര്‍, പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​ക്കാ​​ര്‍, ജി​​ല്ലാ കൃ​​ഷി​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍, കൊ​​യ്ത്ത് യ​​ന്ത്ര​​ത്തി​​ന്‍റെ ഏ​​ജ​​ന്‍റു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ യോ​​ഗം വി​​ളി​​ച്ചു​​ചേ​​ര്‍​ത്താ​​ണ് കൊ​​യ്ത്ത് യ​​ന്ത്ര​​ത്തി​​ന്‍റെ വാ​​ട​​ക നി​​ശ്ചി​​യി​​ച്ചി​​രു​​ന്ന​​ത്.

പ​​ല​​പ്പോ​​ഴും ജി​​ല്ലാ ക​​ള​​ക്ട​​ര്‍​മാ​​ര്‍ സ്ഥ​​ലം മാ​​റി വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ ബ​​ന്ധ​​പ്പെ​​ട്ട കൃ​​ഷി​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രാ​​ണ് ഇ​​ക്കാ​​ര്യം ക​​ള​​ക്ട​​ര്‍​മാ​​രെ അ​​റി​​യി​​ക്കു​​ന്ന​​തും യോ​​ഗം വി​​ളി​​ച്ചു ചേ​​ര്‍​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യി ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​തും. ഈ ​​യോ​​ഗ​​ത്തി​​ലാ​​ണ് മെ​​ഷീ​​ന്‍ വാ​​ട​​ക സം​​ബ​​ന്ധി​​ച്ചു ഏ​​ജ​​ന്‍റു​​മാ​​രും പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​യും ചേ​​ര്‍​ന്നു ക​​രാ​​ര്‍ ഉ​​ണ്ടാ​​ക്കു​​ന്ന​​ത്.

എ​​ന്നാ​​ല്‍ ഇ​​ത്ത​​വ​​ണ ജി​​ല്ല​​യി​​ലെ കൃ​​ഷി വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രു​​ടെ അ​​ലം​​ഭാ​​വം​​മൂ​​ലം യോ​​ഗം ചേ​​രു​​ക​​യോ യ​​ന്ത്ര​​വാ​​ട​​ക നി​​ശ്ച​​യി​​ക്കു​​ക​​യോ ചെ​​യ്തി​​ല്ല. ഇ​​താ​​ണ് ഇ​​പ്പോ​​ള്‍ നെ​​ല്‍​ക്ക​​ര്‍​ഷ​​ക​​ര്‍​ക്കു തി​​രി​​ച്ച​​ടി​​യാ​​യി മാ​​റി​​യ​​ത്. ഇ​​ത്ത​​വ​​ണ കൊ​​യ്ത്ത് മെ​​ഷീ​​ന്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​ത്തു​​ന്ന സ്ഥ​​ല​​ത്തു​​ള്ള പ്ര​​ദേ​​ശ​​ത്തെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ല്‍ ഇ​​റ​​ക്കി​​യ​​തു മ​​ണി​​ക്കൂ​​റി​​നു 1900 രൂ​​പ​​യ്ക്കും ഉ​​ള്‍​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വാ​​ട​​ക 2000 രൂ​​പ​​യു​​മാ​​ണ് ധാ​​ര​​ണ​​യാ​​യി​​രു​​ന്ന​​ത്.

വി​​രി​​പ്പു​​കൃ​​ഷി​​യു​​ടെ കൊ​​യ്ത്ത് ന​​ട​​ത്തി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹം മാ​​ത്ര​​മു​​ള്ള ക​​ര്‍​ഷ​​ക​​ര്‍ മെ​​ഷീ​​ന്‍ വാ​​ട​​ക യോ​​ഗം ചേ​​ര്‍​ന്നു നി​​ശ്ച​​യി​​ക്ക​​ണ​​മെ​​ന്ന് നി​​ര്‍​ബ​​ന്ധി​​ക്കാ​​നും താ​​ല്‍​പ​​ര്യ​​പ്പെ​​ട്ടി​​ട്ടി​​ല്ല. ഇ​​തോ​​ടെ​​യാ​​ണ് ഏ​​ജ​​ന്‍റു​​മാ​​ര്‍ ത​​നി​​നി​​റം പു​​റ​​ത്തു​​കാ​​ട്ടി​​ത്തു​​ട​​ങ്ങി​​യ​​ത്.

കൊ​​യ്ത്ത് അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ലേ​​ക്കു ക​​ട​​ന്ന​​തോ​​ടെ മെ​​ഷീ​​ന്‍ വാ​​ട​​ക 2500 രൂ​​പ​​യാ​​ക്ക​​ണ​​മെ​​ന്ന് ഏ​​ജ​​ന്‍റു​​മാ​​ര്‍ നി​​ര്‍​ബ​​ന്ധം പി​​ടി​​ക്കു​​ക​​യാ​​ണ്. ഇ​​പ്പോ​​ള്‍ യ​​ന്ത്രം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ക​​ര്‍​ഷ​​ക​​രോ​​ട് മെ​​ഷീ​​ന്‍ ല​​ഭി​​ക്കാ​​നി​​ല്ലെ​​ന്നാ​​ണ് ഏ​​ജ​​ന്‍റു​​മാ​​ര്‍ പ​​റ​​യു​​ന്ന​​ത്. വാ​​ട​​ക 2500 രൂ​​പ ന​​ല്കി​​യാ​​ല്‍ മെ​​ഷീ​​ന്‍ ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ നി​​ന്നും എ​​ത്തി​​ക്കാ​​മെ​​ന്ന് വാ​​ഗ്ദാ​​ന​​വും ന​​ല്കും. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം മെ​​ഷീ​​ന്‍ വാ​​ട​​ക 1850 രൂ​​പ​​യാ​​യി​​രു​​ന്നു.

സ്മാം ​​പ​​ദ്ധ​​തി​​യും പാ​​ഴാ​​യി

കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യി​​ലെ യ​​ന്ത്ര​​വ​​ത്ക​​ര​​ണം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് സ്മാം. ​​കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ള്‍ 80 ശ​​ത​​മാ​​നം സ​​ബ്‌​​സി​​ഡി ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ന​​ല്കി ക​​ര്‍​ഷ​​ക ഗ്രൂ​​പ്പു​​ക​​ള്‍​ക്ക് കൊ​​യ്ത്തു മെ​​ഷീ​​ന്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള യ​​ന്ത്ര​​ങ്ങ​​ള്‍ ന​​ല്കി​​യി​​രു​​ന്നു. സം​​സ്ഥാ​​ന​​ത്ത് ഇ​​ത്ത​​ര​​ത്തി​​ല്‍ സ​​ബ്‌​​സി​​ഡി വാ​​ങ്ങി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ട​​തു കൊ​​യ്ത്ത് മെ​​ഷീ​​നു​​ക​​ളാ​​യി​​രു​​ന്നു.

എ​​ന്നി​​ട്ടും ഇ​​വി​​ടെ മെ​​ഷീ​​നു​​ക​​ളി​​ല്ലാ​​ത്ത സ്ഥി​​തി​​യാ​​ണ്. എ​​ന്നാ​​ല്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ ഭൂ​​രി​​ഭാ​​ഗം മെ​​ഷീ​​നു​​ക​​ളും വാ​​ങ്ങി​​ക്കൂ​​ട്ടി​​യ​​തു ഏ​​ജ​​ന്‍റു​​മാ​​രാ​​ണെ​​ന്നും ആ​​രോ​​പ​​ണം ശ​​ക്ത​​മാ​​ണ്. സൊ​​സൈ​​റ്റി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ സ്വ​​ന്ത​​മാ​​ക്കി​​യ മെ​​ഷീ​​നു​​ക​​ള്‍ ഏ​​ജ​​ന്‍റു​​മാ​​രി​​ല്‍ നി​​ന്നും പ​​ണം വാ​​ങ്ങി അ​​വ​​ര്‍​ക്കു ന​​ല്കി​​യ​​താ​​യും ക​​ര്‍​ഷ​​ക​​ര്‍ പ​​രാ​​തി​​പ്പെ​​ടു​​ന്നു.

കൃ​ഷി വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഏ​ജ​ന്‍റു​മാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ മെ​ഷീ​നു​ക​ള്‍ കൈ​ക്ക​ലാ​ക്കി​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

കൈ​​ക്ക​​ലാ​​ക്കി​​യ പു​​തി​​യ മെ​​ഷീ​​നു​​ക​​ള്‍ ഏ​​ജ​​ന്‍റു​​മാ​​ര്‍ ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ എ​​ത്തി​​ച്ചി​​രി​​ക്കു​​കാ​​ണ്. പ​​ക​​രം പ​​ഴ​​ക്കം ചെ​​ന്ന മെ​​ഷീ​​നു​​ക​​ളാ​​ണ് സം​​സ്ഥാ​​ന​​ത്തേ​​ക്കു കൊ​​യ്ത്തി​​നാ​​യി കൊ​​ണ്ടു​​വ​​രു​​ന്ന​​ത്. കൃ​​ഷി വ​​കു​​പ്പി​​ല്‍ നി​​ന്നും കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന കൊ​​യ്ത്തു മെ​​ഷീ​​നു​​ക​​ള്‍ ലേ​​ലം ചെ​​യ്ത​​പ്പോ​​ള്‍ വാ​​ങ്ങി​​യ​​തും ഏ​​ജ​​ന്‍റു​​മാ​​രാ​​ണ്.

പ്ര​​തി​​ക​​ര​​ണം...

കൊ​​യ്ത്ത് മെ​​ഷീ​​ന്‍റെ ചാ​​ര്‍​ജ് വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ ഏ​​ജ​​ന്‍റു​​മാ​​ര്‍ ശ്ര​​മി​​ക്കു​​ന്ന​​ത് അ​​ടു​​ത്ത പു​​ഞ്ച​​കൃ​​ഷി ല​​ക്ഷ്യ​​മാ​​ക്കി​​യാ​​ണെ​​ന്നും ചാ​​ര്‍​ജ് വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ ന​​ട​​ത്തു​​ന്ന ശ്ര​​മം സ​​ര്‍​ക്കാ​​ര്‍ ഇ​​ട​​പെ​​ട്ട് ത​​ട​​യാ​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എ​​ബി ഐ​​പ്പ്.

നെ​​ല്‍ ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​ശ്‌​​ന​​ത്തി​​ലും ഏ​​ജ​​ന്‍റു​​മാ​​രും കൃ​​ഷി വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ത​​മ്മി​​ലു​​ള്ള ഒ​​ത്തു​​ക​​ളി ത​​ട​​യു​​ന്ന​​തി​​നും സ​​ര്‍​ക്കാ​​ര്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും എ​​ബി ഐ​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.