മുട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റി​ല്‍ പൈ​തൃ​കം 2024
Monday, November 4, 2024 7:43 AM IST
മു​ട്ടു​ചി​റ: ഹോ​ളി ഗോ​സ്റ്റ് ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ല്‍ കേ​ര​ള​പ്പി​റ​വി​യാ​ഘോ​ഷം പൈ​തൃ​കം - 2024 എ​ന്ന പേ​രി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ടു​നു​ബ​ന്ധി​ച്ചു കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത വേ​ഷ​വി​ധാ​ന​ങ്ങ​ള്‍ കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. വ്യത്യ​സ്ത സ​മു​ദാ​യ​ങ്ങ​ളും ക​ര്‍​ഷ​കത്തൊ​ഴി​ലാ​ളി​ക​ളും ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ല​ത​ര​ത്തി​ലു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ള്‍ ധ​രി​ച്ചെ​ത്തി​യ കു​ട്ടി​ക​ള്‍ കൗ​തു​കക്കാ​ഴ്ചയാ​യി.

തു​ട​ര്‍​ന്ന് മാ​തൃ​ഭാ​ഷാ പ്ര​തി​ജ്ഞ​യും കേ​ര​ള​ഗാ​ന​വും ന​ട​ത്തി. വി​ദ്യാ​രം​ഗം ക​ലാസാ​ഹി​ത്യവേ​ദി​യു​ടെ​യും മ​ല​യാ​ളം ക്ല​ബ്ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​എം. ത​ങ്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ്ബ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ സി​സ്റ്റ​ര്‍ ലി​ന​റ്റ് മാ​നു​വ​ല്‍, മി​നി​ക്കു​ട്ടി ജോ​ര്‍​ജ് , അ​ധ്യാ​പ​ക​രാ​യ ജെ​ന്നി​സ് ഏബ്ര​ഹാം, എ.​ടി. ജോ​സ​ഫ്, ജി​ജി​മോ​ള്‍, സി​സ്റ്റ​ര്‍ ബി​ന്‍​സി, ജി​ന്‍​സി ബേ​ബി, ലി​ന്‍​സി ജോ​സ​ഫ്, സി​ന്ധു കെ. ​ജോ​സ്, എം.​സി. പ്രി​യ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.