ഭ​ക്ത​രോ​ട് ചൂ​ഷ​ണം പാ​ടി​ല്ല: പ്ര​തി​ഷേ​ധ നാ​മ​ജ​പയാ​ത്ര 10ന്
Monday, November 4, 2024 6:08 AM IST
എ​രു​മേ​ലി: അ​മി​ത വി​ല ഈ​ടാ​ക്കി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ നി​ഷേ​ധി​ച്ചും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്നെ​ന്ന് ആ​രോ​പി​ച്ച് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 10ന് ​രാ​വി​ലെ പ​ത്തി​ന് പേ​ട്ട​ക്ക​വ​ല​യി​ൽ പ്ര​തി​ഷേ​ധ നാ​മ​ജ​പ യാ​ത്ര ന​ട​ത്തും.

അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് ഒ​രു​ക്കേ​ണ്ട സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡും സ​ര്‍​ക്കാ​രും ചെ​യ്തി​ട്ടി​ല്ല. ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ര്‍​ക്ക് വി​രി​വ​യ്ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന വി​രി​പ്പ​ന്ത​ല്‍ പൊ​ളി​ച്ച് നീ​ക്കി. പ​ക​രം കി​ഫ്ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച കെ​ട്ടി​ടം നാ​ലു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും പൂ​ര്‍​ത്തീ​ക​രി​ച്ചി​ല്ല.

ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പാ​ര്‍​ക്കിം​ഗ് മൈ​താ​ന​ങ്ങ​ള്‍ ശോ​ച​നീ​യ​മാ​ണ്. പാ​ര്‍​ക്കിം​ഗ് മൈ​താ​ന​ങ്ങ​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, പേ​ട്ട തു​ള്ള​ല്‍ സാ​ധ​ന​ങ്ങ​ള്‍ അ​ട​ക്കം അ​മി​ത നി​ര​ക്ക് ആ​ണു​ള്ള​ത്. നി​രോ​ധി​ച്ച രാ​സ സി​ന്ദൂ​ര​ത്തി​ന് പ​ക​രം ജൈ​വ സി​ന്ദൂ​രം ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ അ​യ്യ​പ്പ സേ​വാ​സ​മാ​ജം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ്,

ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ല സം​ഘ​ട​ന സെ​ക്ര​ട്ട​റി സി.​ഡി. മു​ര​ളി, വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് ജി​ല്ല സെ​ക്ര​ട്ട​റി മോ​ഹ​ന​ന്‍ പ​ന​യ്ക്ക​ല്‍, ജി​ല്ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മോ​ഹ​ന​ന്‍ കു​ള​ത്തു​ങ്ക​ല്‍ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.