ചങ്ങനാശേരി: നവംബര്‍ 17 ഞായര്‍ ആലപ്പുഴയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സ്കൂള്‍ ശാസ്ത്രോത്സവം മാറ്റിവയ്ക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി ആവശ്യപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ ഇതേ രീതിയില്‍ ഞായര്‍ പ്രവൃത്തിദിനമാക്കി മാറ്റിയപ്പോള്‍ തെറ്റുപറ്റി എന്ന രീതിയില്‍ അതു മാറ്റുകയും എന്നാല്‍ ഈ വര്‍ഷവും അതുതന്നെ ആവര്‍ത്തിക്കുകയും ചെയ്തിരിക്കുകയാണ്.
ക്രൈസ്തവ വിദ്യാര്‍ഥികള്‍ ക്ക് ആരാധനയ്ക്കും മതപഠനത്തിനുമായി മാറ്റിവയ്ക്കപ്പെട്ട ദിനമാണ് ഞായര്‍. ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നവരില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികളുണ്ട്. അവധിദിവസമായ ഞായറാഴ്ചകൂടി പ്രവൃത്തി ദിനമാക്കുന്നത് കുട്ടികള്‍ക്ക് ഗുരുതരമായ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും യോഗം വിലയിരുത്തി.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃസംഗമം അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജോസ് ജോണ്‍, സി.ടി. തോമസ്, ജോര്‍ജ്കുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലി കെ. കുരുവിള,
രാജേഷ് ജോണ്‍ നന്തികാട് , ജേക്കബ് നിക്കോളാസ്, ടോമിച്ചന് അയ്യരുകുളങ്ങര, ജിനോ ജോസഫ്, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, സേവ്യര്‍ തോമസ്, ചാക്കപ്പന് ആന്റണി, കെ.എസ്. ആന്റണി കരിമറ്റം, സൈബി അക്കര, സെബാസ്റ്റ്യാന്‍ പുല്ലാട്ടുകാലാ, ജോബി ചൂരക്കുളം, പി.സി. കുഞ്ഞപ്പന്, ബാബു വള്ളപ്പുര, ജെസി ആന്റണി, സിസി അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.