പ​രി​സ്ഥി​തി ച​ല​ച്ചി​ത്ര​മേ​ള പ​ത്ത​നം​തി​ട്ട​യ്ക്കു ന​വ്യാ​നു​ഭ​വ​മാ​യി
Monday, July 1, 2024 4:10 AM IST
പ​ത്ത​നം​തി​ട്ട: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​സ​ന്ദേ​ശം ഉ​യ​ർ​ത്തി സം​ഘ​ടി​പ്പി​ച്ച ഗ്രീ​ൻ പ​നോ​ര​മ ചല ച്ചി​ത്ര​മേ​ള പ​ത്ത​നം​തി​ട്ട​യ്ക്കു നവ്യാ​നു​ഭ​വ​മാ​യി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യും പത്ത​നം​തി​ട്ട ലൂ​മി​യ​ർ ഫി​ലിം സൊ​സൈ​റ്റി​യും റാ​ന്നി വ​നം ഡി​വി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌ മ​റ്റു​ള്ള​വ​രി​ലേ​ക്ക് ആ​ശ​യം സ​ന്നി​വേ​ശി​പ്പി​ക്കാ​ൻ ഏ​റ്റ​വും ശ​ക്ത​മാ​യ മാ​ധ്യ​മം എ​ന്ന നി​ല​യി​ൽ പ​രി​സ്ഥി​തി ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ച്ച ഫി​ലിം സൊ​സൈ​റ്റി ന​ഗ​ര​ത്തി​ന്‍റെ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ ചു​വ​ടു​വ​യ്പാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലൂ​മി​യ​ർ ലീ​ഗ് ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജി. ​വി​ശാ​ഖ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗൂ​ഡ്രി​ക്ക​ൽ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ.​എ​സ്. അ​ശോ​ക​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി, ജി​ല്ലാ ആസൂ​ത്ര​ണ​സ​മി​തി അം​ഗം പി. ​കെ. അ​നീ​ഷ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​ന്ധു അ​നി​ൽ, ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ എ. ​മീ​രാ​സാ​ഹി​ബ്, ന്യൂ ​വേ​വ് ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി മാ​ത്യൂ​സ് ഓ​ര​ത്തേ​ൽ, ഫി​ലിം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​സ്. സു​രേ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ പൂ​ഴി​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.

ലൂ​മി​യ​ർ ലീ​ഗ് ഫി​ലിം സൊ​സൈ​റ്റി ട്ര​ഷ​റ​ർ ര​ഘു​നാ​ഥ​ൻ ഉണ്ണി​ത്താ​ൻ സം​വാ​ദ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളും സിനി​മാ​പ്രേ​മി​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി.